Advertisment

അമ്പതു വര്‍ഷം മുന്‍പ് നടന്ന ലൈംഗീക ചൂഷണം: വൈദീകവൃത്തിയില്‍ നിന്ന് മുന്‍ കര്‍ദ്ദിനാളിനെ മാര്‍പ്പാപ്പ നീക്കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വത്തിക്കാന്‍ സിറ്റി: കൗമാരക്കാരനെ ലൈംഗികമായി ചൂഷണം ചെയ്ത മുന്‍ കര്‍ദിനാളിനെ വൈദികവൃത്തിയില്‍നിന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പുറത്താക്കി.

Advertisment

publive-image

അമ്പതുവര്‍ഷം മുമ്പാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. എണ്‍പത്തെട്ടുകാരനായ മക് കാരിക്ക് കുറ്റക്കാരനെന്ന് ചര്‍ച്ച് കോടതി ജനുവരിയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മാര്‍പ്പാപ്പയുടെ നടപടി.

വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പായിരുന്ന തിയോഡോര്‍ ഇ മക് കാരക്കിനെയാണ് തിരുവസ്ത്രം തിരിച്ചെടുത്ത് വൈദികവൃത്തിയില്‍നിന്ന് മാര്‍പ്പാപ്പ പുറത്താക്കിയത്.

മക് കാരിക്കിന്റെ തിരുവസ്ത്രം തിരിച്ചെടുത്ത കാര്യം പ്രസ്താവനയിലൂടെയാണ് വത്തിക്കാന്‍ അറിയിച്ചത്. കര്‍ദിനാള്‍ പദവി ജൂലായില്‍ മക് കാരിക്ക് രാജിവെച്ചിരുന്നു. ഇതേ തുടര്‍ന്ന് മക് കാരിക്കിനെ വൈദികവൃത്തിയില്‍നിന്ന് വിലക്കിയിരുന്നു.

ലൈംഗികചൂഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവസ്ത്രം തിരിച്ചെടുക്കപ്പെടുന്ന ആദ്യ കര്‍ദിനാളാണ് മക് കാരിക്ക്. നിലവില്‍ കന്‍സാസിലാണ് മക് കാരിക്കിന്റെ താമസം.

Advertisment