Advertisment

​ഗോസിപ്പ് പറയുന്നത് മറ്റൊരാളെ കൊല്ലുന്നതിന് തുല്യമെന്ന് പോപ്പ് ഫ്രാൻസിസ്

New Update

Image result for പോപ്പ് ഫ്രാൻസിസ്

വത്തിക്കാൻ സിറ്റി:​ ഗോസിപ്പ് പറയുന്നത് തീവ്രവാദത്തിന്റെ മറ്റൊരു രൂപമെന്ന് പോപ്പ് ഫ്രാൻസിസ്. ​ഗോസിപ്പും കള്ളവും പറയുന്നതിനെതിരെ വിശ്വാസികൾക്ക് കർശനമായ താക്കീത് നൽകുകയാണ് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ  ബുധനാഴ്ചയിലെ ജനറൽ ഓഡിയൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുപോലെ കള്ളസാക്ഷ്യം പറയരുതെന്ന പത്ത് കൽപനകളിലൊന്നിനെ വിശ്വാസികൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ആശയവിനിമയത്തിലൂടെയാണ് നമ്മൾ ഓരോ ദിവസവും ജീവിക്കുന്നത്. സത്യത്തിനും അസത്യത്തിനും തമ്മിലുള്ള അരികുവശത്താണ് നാം നിൽക്കുന്നത്. ​ഗോസിപ്പ് പറയുന്ന നാവ് കത്തിയെപ്പോലെയാണെന്നും പോപ്പ് പറയുന്നു. അപവാദപ്രചാരകർ തീവ്രവാദികളെപ്പോലെയാണെന്നും അവർ നാവിൽ ബോംബ് ഒളിപ്പിച്ച് വച്ചിരിക്കുന്നവരാണെന്നും പാപ്പ മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിൽ അപവാദം പറയുന്നവരുടെ മാന്യത എല്ലായിടത്തും തകർന്നു പോകുമെന്നും പാപ്പ ഓർമ്മിപ്പിക്കുന്നു.

Advertisment