Advertisment

ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുഎഇ സന്ദര്‍ശനത്തിന്. മാര്‍പ്പാപ്പയുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനം. പോപ്പ് യുഎഇയിലെത്തുക ഫെബ്രുവരി 3,4,5 തീയതികളില്‍

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update

അബുദാബി:  ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടുത്ത വര്‍ഷം യുഎഇ സന്ദ‍ർശിക്കാനൊരുങ്ങുന്നു. ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പ യുഎഇ സന്ദർശിക്കുന്നത്. മാത്രമല്ല, ഒരു മാര്‍പ്പാപ്പ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും ആദ്യമായിട്ടാണ്. അതിനാല്‍ത്തന്നെ പോപ്പിന്റെ യു എ ഇ സന്ദര്‍ശനത്തിന് ലോക രാജ്യങ്ങള്‍ തന്നെ അതീവ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.

Advertisment

യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയിഖ് അബ്ദുള്ള ബിന്‍ സായിദ് വത്തിക്കാനിലെത്തി ക്ഷണിച്ചതിനെത്തുട‍ർന്നാണ് മാ‍ർപാപ്പ ഗൾഫ് സന്ദ‍‍ർശിക്കാനൊരുങ്ങുന്നത്.

publive-image

മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന ഇൻ്റ‍ർ‍നാഷണല്‍ ഇൻ്റ‍ർഫെയ്ത്ത് സമ്മേളനത്തിലും മതേതര സംവാദങ്ങള്‍ക്കും സമാധാന ചര്‍ച്ചകള്‍ക്കും പോപ്പിൻ്റെ സന്ദര്‍ശനം സഹായിക്കുമെന്ന് ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് വ്യക്തമാക്കി.

അടുത്ത വര്‍ഷം ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെയാണ് മാര്‍പ്പാപ്പയുടെ യുഎഇ സന്ദര്‍ശനം. മൂന്നും നാലും ഔദ്യോഗിക പരിപാടികളാണ്. യു എ ഇ പാര്‍ലമെന്റിനെ പോപ്‌ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. അഞ്ചാം തീയതിയാണ് അദ്ദേഹം പൊതുസമൂഹത്തെ അഭിസംബോധന ചെയ്യുക. അന്ന് ദുബായില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും.

publive-image

ഈ ചടങ്ങില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സീറോ മലബാര്‍ പ്രതിനിധികള്‍ക്ക് പങ്കെടുക്കാന്‍ അവസരം ഒരുക്കിത്തരണമെന്ന് സീറോമലബാര്‍ സഭ ഗള്‍ഫ് കോര്‍ഡിനേറ്റര്‍ ഡോ. മോഹന്‍ തോമസ്‌ അധികൃതരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പോപ്പിന്റെ ആദ്യ ഗള്‍ഫ് സന്ദര്‍ശനം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ ഡോ. മോഹന്‍ തോമസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

ലോകരാജ്യങ്ങള്‍ തമ്മില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. യുഎഇയിലെ കത്തോലിക്കാ സമൂഹത്തെയും മാര്‍പ്പാപ്പ അഭിസംബോധന ചെയ്യും. ഇന്ത്യ, ആഫ്രിക്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം പത്ത് ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികള്‍ യുഎഇയിലുണ്ടെന്നാണ് കരുതപ്പെടുന്നത്.

അബുദബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷെയിഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ക്ഷണം സ്വീകരിച്ചാണ് മാര്‍പ്പാപ്പ യുഎഇ സന്ദര്‍ശനം നടത്തുന്നത്. ഫിബ്രുവരി 3 ന് അബുദബിയില്‍ ആരംഭിക്കുന്ന വിശ്വാസ സംവാദത്തില്‍ പങ്കെടുക്കാനാണ് മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തുന്നത് 2016 ജൂണില്‍ ഷെയിഖ് മുഹമ്മദ് ബിന്‍ സായിദ് വത്തിക്കാന്‍ സന്ദര്‍ശിച്ചിരുന്നു.

ഈ കൂടിക്കാഴ്ചയില്‍ ഷെയിഖ് മുഹമ്മദ് മാര്‍പ്പാപ്പയെ ക്ഷണിച്ചിരുന്നു ഈ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം അബുദബിയിലെത്തുന്നത്. സമാധാനത്തിന്റെയും സഹിഷ്ണതയുടേയും സാഹോദര്യത്തിന്റെയും പ്രതീകമാണ് പോപ്പെന്നും ചരിത്രപരമായ സന്ദര്‍ശനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണന്ന് ഷെയിഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.

publive-image

പോപ്പിന്റെ സന്ദര്‍ശനത്തെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദും സ്വാഗതം ചെയ്തിട്ടുണ്ട്. പരസ്പ്പരം മനസ്സിലാക്കാനും സമാധാനാത്തിന് സൗഹൃദം വളര്‍ത്താനും പോപ്പിന്റെ സന്ദര്‍ശനം സഹായിക്കുമെന്ന് ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു.

Advertisment