പോപ്പ് അറിഞ്ഞല്ല ആ ‘Like’ ?

പ്രകാശ് നായര്‍ മേലില
Saturday, November 21, 2020

ബ്രസീലിയൻ മോഡൽ നതാലിയ ഗോരിബോത്തോയുടെ ഫോട്ടോയ്ക്ക് ,പോപ്പ് ഫ്രാൻസിസിന്റെ അധികൃത (Official) ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് Like ചെയ്യപ്പെട്ട വിഷയത്തിൽ വത്തിക്കാൻ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിനോട് വിശദീകരണം തേടിയിരിക്കുകയാണ്.അതോടൊപ്പം ഈ വിഷയത്തിൽ വത്തിക്കാൻ പ്രത്യേകമായി അന്വേഷണവും നടത്തിവരുന്നു.

പോപ്പ് ഫ്രാൻസിസിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നതാലിയയുടെ സ്‌കൂൾ യൂണിഫോം പോലെ തോന്നുന്ന കുറഞ്ഞവസ്ത്രം ധരിച്ചുള്ള ഫോട്ടോയ്ക്ക് എങ്ങനെയാണ് Like പോയതെന്ന് ഇതുവരെ അറിവായിട്ടില്ല. ഈ സംഭവത്തിൽ വത്തിക്കാൻ നടുക്കം രേഖപ്പെടുത്തി.

പോപ്പിന്റെ അധികൃത ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരുപ്രത്യേക ടീം ആണ്.പോപ്പിന് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 74 ലക്ഷം ഫോളോവേർസ് ഉണ്ട്. എന്നാൽ അദ്ദേഹം ആരെയും ഫോളോ ചെയ്യുന്നുമില്ല. മാത്രവുമല്ല പോപ്പ് നേരിട്ട് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നില്ല എന്നാണ് വത്തിക്കാൻ അറിയിക്കുന്നത്.

നതാലിയയുടെ മാനേജ്‌മെന്റ് കമ്പനി ആ ഫോട്ടോ ഇപ്പോൾ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത് ” പോപ്പിൽ നിന്നും ആധികാരികമായി അനുഗ്രഹം ലഭിച്ചിരിക്കുന്നു ” എന്ന ശീർഷകത്തോടെയാണ്.

നതാലിയ ഗോറിബോതോയ്ക്ക് ഇൻസ്റ്റഗ്രാമിൽ 24 ലക്ഷം ഫോളോവേർസ് ഉണ്ട്. നതാലിയ തൻ്റെ അക്കൗണ്ടിൽ ” ഞാനിനി ഉറപ്പായും സ്വർഗ്ഗത്തേക്കാകും പോകുക ” എന്നും എഴുതിയിരിക്കുന്നു.

×