Advertisment

മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കുക; പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മറ്റി ഐക്യദാർഢ്യ സംഗമം നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജൂലൈ 14 നു നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ കമ്മറ്റി ഐക്യദാർഡ്യ സംഗമം നടത്തി.

ഇതര സമുദായങ്ങൾക്ക് നൽകിവരുന്ന പരിഗണന മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നില്ലെന്നത് വസ്തുതയാണെന്നും വിദ്യാഭ്യാസ, ഉദ്യോഗസ്ഥ, തൊഴിൽ മേഖലയിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവ് തന്നെ ഇതിൻ്റെ പ്രകടമായ ഉദാഹരണമാണെന്നും ഇതോടൊപ്പം മുസ്‌ലിം വിഭാഗത്തെ അരികുവൽക്കരിച്ച് ഒറ്റപ്പെടുത്തി വേട്ടയാടാനുളള ശ്രമവും നടക്കുന്നുണ്ടെന്നും, മുസ്‌ലിം വിഭാഗം നേരിടുന്ന പിന്നാക്കാവസ്ഥയും അവഗണയും പരിഹരിക്കുന്നതു വരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും പോപുലർ ഫ്രണ്ട് ഓഫ് ജില്ലാ സെക്രട്ടറി സിദ്ദിഖ് തോട്ടിൻകര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചുകൊണ്ട് പറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ സി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പാലക്കാട്‌ ഡിവിഷൻ പ്രസിഡന്റ്‌ ഇബ്രാഹിം മൗലവി സ്വാഗതവും പറഞ്ഞു

palakkad news
Advertisment