Advertisment

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സാമ്പ​ത്തി​ക ത​ട്ടി​പ്പു കേ​സ് ;ഉ​ട​മ തോമസ് ഡാ​നി​യേ​ലി​ന്‍റെ മ​ക്ക​ള്‍ പി​ടി​യി​ല്‍

New Update

കോ​ന്നി: വ​ക​യാ​ര്‍ കേ​ന്ദ്ര​മാ​ക്കി​യു​ള്ള പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സാമ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ലെ ഉ​ട​മ തോമസ് ഡാ​നി​യേ​ലി​ന്‍റെ ര​ണ്ട് മ​ക്ക​ള്‍ ഡ​ല്‍​ഹി​യി​ല്‍ പി​ടി​യി​ല്‍. വി​ദേ​ശ​ത്തേ​യ്ക്ക് ക​ട‌​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

Advertisment

publive-image

റി​നു മ​റി​യം തോ​മ​സ്, റി​യ ആ​ന്‍ തോ​മ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വ​ച്ചാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റും. ഇ​വ​ര്‍​ക്കെ​തി​രെ ലു​ക്ക്‌ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന അ​ക്കൗ​ണ്ടു​ക​ള്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​സം​ഘം മ​ര​വി​പ്പി​ച്ചു. 2000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം വി​വി​ധ ബാ​ങ്കു​ക​ളി​ലു​ള്ള​താ​യി പോ​ലീ​സി​നു പ്രാ​ഥ​മി​ക വി​വ​രം ല​ഭി​ച്ചി​രു​ന്നു. നി​ല​വി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്ക് മാ​നേ​ജ​ര്‍​മാ​ര്‍​ക്ക് ക​ത്തു ന​ല്‍​കി.

popular finance
Advertisment