Advertisment

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസ്; പ്രതികളായ സ്ഥാപന ഉടമ റോയ് ഡാനിയല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു, റിയ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി

New Update

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസില്‍ പ്രതികളായ സ്ഥാപന ഉടമ റോയ് ഡാനിയല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു, റിയ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. റിനു, റിയ എന്നിവര്‍ക്ക് കേസില്‍ നിര്‍ണായക പങ്ക് ഉണ്ടെന്ന് എസ്.പി കെ.ജി. സൈമണ്‍ പറഞ്ഞു. 2014 ല്‍ കമ്ബനികളുടെ ഉടമസ്ഥാവകാശം മക്കളുടെ പേരിലേക്കു മാറ്റിയിരുന്നു. നിക്ഷേപകര്‍ക്ക് അറിയാത്ത നിരവധി കാര്യങ്ങളുണ്ടെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

നാലു പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. വിഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് നടപടികള്‍. കേരളത്തിലെ അന്വേഷണത്തിന് ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘത്തെ നിയോഗിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പത്തനംതിട്ട എസ്പി ഓഫിസിലെത്തി റോയി ഡാനിയേലും പ്രഭയും കീഴടങ്ങിയത്. രണ്ടാഴ്ചയായി ഇരുവരും ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച മക്കള്‍ പിടിയിലായതോടെയാണ് റോയിയുടെയും പ്രഭയുടെയും കീഴടങ്ങല്‍.

അതേസമയം, കോന്നി വകയാറിലെ പോപ്പുലര്‍ ആസ്ഥാനത്ത് നടന്ന പരിശോധനയില്‍ വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകള്‍ പൊലീസ് കണ്ടെത്തി. ചില നിര്‍ണായക രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

Advertisment