Advertisment

പോപ്പുലര്‍ ഫിനാന്‍സില്‍ നടന്നത് വമ്പന്‍ തിരിമറികള്‍ ! സ്ഥാപന ഉടമയുടെ രണ്ടു മക്കള്‍ കസ്റ്റഡിയില്‍ ! ഇവരെ പിടികൂടിയത് വിമാനത്താവളം വഴി രക്ഷപ്പെടുന്നതിനിടെ ! കേന്ദ്ര ഓഫീസ് ജപ്തിചെയ്യാനുള്ള നടപടികള്‍ തുടങ്ങി !

New Update

publive-image

Advertisment

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമയുടെ രണ്ട് മക്കള്‍ പിടിയിലായി. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് ഇവരെ പിടികൂടിയത്. റോയി ഡാനിയേലിന്റെ മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്. ഇവരെ കേരള പൊലീസിന് കൈമാറും.

റിനു മറിയം തോമസ് കമ്പനി സിഇഒ ആണ്. റിയ ആന്‍ തോമസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും. അതിനിടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപനത്തിന്റെ കോന്നിയിലെ ആസ്ഥാനത്ത് ജപ്തി നടപടികള്‍ ആരംഭിച്ചു. നിക്ഷേപകന്റെ പരാതിയില്‍ സബ് കോടതി നോട്ടിസ് പതിച്ചിട്ടുണ്ട്.

അതിനിടെ പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വമ്പന്‍ തിരിമറികള്‍ നടന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ സ്ഥാപനം ഉടമ റോയ് ഡാനിയേലിനും ഭാര്യ പ്രഭയ്ക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കോന്നി, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ രണ്ട് കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പരാതികളുമായ എത്തുമെന്നാണ് സൂചന. നേരത്തെ നിരവധിയാളുകള്‍ കാശു നഷ്ടപ്പെട്ടതായി പോലീസ് വാക്കാല്‍ പരാതി പറഞ്ഞിരുന്നു. ഇവരൊക്കെയും ഉടന്‍ പരാതിയുമായി എത്തിയേക്കും

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.

വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട്, തുടങ്ങിയ വകുപ്പുകള്‍ പ്രതിള്‍ക്കെതിരെ ചുമത്തും. കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തുള്ള എല്ലാവരും പ്രതികളാകുമെന്നും പോലീസ് അറിയിച്ചു.

ആയിരക്കണക്കിന് ആളുകള്‍ കോടിക്കണക്കിന് രൂപയാണ് പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചിട്ടുള്ളത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ 274 ശാഖകളിലായി 2000 കേടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

 

polpular finance
Advertisment