Advertisment

പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്‍കി കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കല്ലമ്പലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍ . ഒറ്റൂര്‍ മുള്ളറംകോട് പ്രസിഡന്റ് മുക്ക് പാണന്‍കോളനിയില്‍ പുതുവല്‍വിള വീട്ടില്‍ രാഹുല്‍ (19), ചെറുന്നിയൂര്‍ കാറാത്തല ലക്ഷംവീട് കോളനിയില്‍ ഷിജു (28) എന്നിവരാണ് അറസ്റ്റിലായത്.

publive-image

15കാരിയെ പീഡിപ്പിച്ച ശേഷം പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുലിനെ പേരൂര്‍ക്കടയില്‍ നിന്നും 17കാരിയെ കൂട്ടിക്കൊണ്ടുപോയി മൂങ്ങോട് കായലിനു സമീപം പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ഷിജുവിനെ കാറാത്തലയ്ക്ക് സമീപത്ത് നിന്നുമാണ് അറസ്റ്റുചെയ്‌തത് . ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

posco case accused arrest
Advertisment