Advertisment

റോബിന്‍ വടക്കുംചേരിയെ രക്ഷിക്കാന്‍ കള്ളസാക്ഷി പറഞ്ഞു ; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കാൻ കോടതി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

തലശ്ശേരി: കൊട്ടിയൂര്‍ പീഡനകേസിലെ പ്രതിയായ വൈദികന് 20 വര്‍ഷത്തെ കഠിന തടവ് വിധിച്ച കോടതി കള്ളസാക്ഷി പറഞ്ഞ ഇരയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാനും നിര്‍ദ്ദേശം നല്‍കി. കേസില്‍ കുറ്റക്കാരനായ ഫാ. റോബിന്‍ വടക്കുംചേരിയെ രക്ഷിക്കാന്‍ മാതാപിതാക്കള്‍ കള്ളസാക്ഷി പറഞ്ഞെന്നാണ് പോക്സോ കോടതിയുടെ കണ്ടെത്തല്‍. ഇതെത്തുടര്‍ന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കോടതി പൊലീസിനു നിര്‍ദേശം നല്‍കിയത്.

Advertisment

publive-image

പ്രതിയായ വൈദികനെ രക്ഷിക്കാന്‍ സ്വന്തം മകളെ പീഡിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഒരുഘട്ടത്തില്‍ ഇരയുടെ പിതാവ് ഏറ്റെടുക്കാന്‍ പോലും തയാറായി. ഇതിനിടെ പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും അതു തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് ഫാദര്‍ റോബിനും കോടതിയെ സമീപിച്ചെങ്കിലും ഈ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് വിവിധ വകുപ്പുകളില്‍ ഫാദര്‍ റോബിന് കോടതി 60 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ശിക്ഷകളെല്ലാം കൂടി 20 വര്‍ഷത്തെ കഠിനതടവായി അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു.

Advertisment