Advertisment

ഇന്ന് സംസ്ഥാനത്ത് ഉടനീളം കനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

Image result for കനത്ത് മഴയ്ക്ക് സാധ്യത;

Advertisment

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഉടനീളം കനത്ത് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ചെന്നൈ തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപമെടുത്തിരിക്കുന്നത്‌. രണ്ട്‌ സെന്റീമീറ്റര്‍ വരെ മഴയാണ് പ്രവചിച്ചിരിക്കുന്നത്‌. തെക്കന്‍ ജില്ലകളിലാണ് മഴ ശക്‌തിപ്രാപിക്കാന്‍ സാധ്യതയേറെയും. വടക്കന്‍ ജില്ലകളുടെ തീരദേശങ്ങളിലും മഴയ്‌ക്ക് സാധ്യതയുണ്ട്‌.

കഴിഞ്ഞ ഏതാനും ദിവസമായി സംസ്‌ഥാനത്ത്‌ തുലാവര്‍ഷം ശക്‌തമാണ്‌. തമിഴ്‌നാടിന്റെ തെക്കുപടിഞ്ഞാറായി രൂപം കൊണ്ടിരുന്ന ഗജ ചുഴലിക്കാറ്റിന്റെ ഫലമായിട്ടായിരുന്നു കേരളത്തില്‍ ശക്‌തമായ മഴ പെയ്‌തത്‌. തെക്കന്‍ കേരളത്തിലായിരുന്നു കാറ്റും മഴയും.

Advertisment