Advertisment

മണ്ഡലം കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കും, അധികാരമില്ലാതെ ജീവിക്കാനാകാത്തവര്‍ തുടര്‍ഭരണം ഇല്ലാതാക്കും: മന്ത്രി എ കെ.ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്ററുകള്‍

New Update

പാലക്കാട്: മന്ത്രി എ കെ.ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്ററുകള്‍. സേവ് കമ്മ്യൂണിസത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണ്ഡലം കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കുമെന്നും അധികാരമില്ലാതെ ജീവിക്കാനാകാത്തവര്‍ തുടര്‍ഭരണം ഇല്ലാതാക്കുമെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്.

Advertisment

publive-image

എ കെ ബാലന്റെ ഭാര്യ ഡോക്‌ടര്‍ പി കെ ജമീലയെ തരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതാണ് സി പി എം നേതാക്കളെയും പ്രവര്‍ത്തകരെയും ഒരുപോലെ ചൊടിപ്പിച്ചത്. 2001 മുതല്‍ എ കെ ബാലന്‍ മത്സരിച്ചു ജയിച്ചുവന്ന തരൂര്‍ മണ്ഡലത്തില്‍ കുടുംബ പാരമ്ബര്യത്തിന്റെ പേരില്‍ മാത്രമാണ് ജമീലയ്‌ക്ക് സീറ്റ് നല്‍കുന്നത്. പട്ടികജാതി ക്ഷേമ സമിതിയുടെ ജില്ലാ ഭാരവാഹിയായ പൊന്നുകുട്ടനെയോ ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷ കെ ശാന്തകുമാരിയെയോ പരിഗണിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.

പാലക്കാട് മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും സി പി എമ്മില്‍ അതൃപ്‌തിയുണ്ട്. ഷൊര്‍ണൂരില്‍ പി കെ ശശിക്ക് പകരം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനെ പരിഗണിച്ചെങ്കിലും മാറ്റി. പി മമ്മിക്കുട്ടിയുടെ പേരാണ് ഇപ്പോഴുളളത്. ഒറ്റപ്പാലത്ത് പി ഉണ്ണിയുടെ രണ്ടാമത്തെ മത്സരം തടഞ്ഞ് ഡി വൈ എഫ് ഐ നേതാവ് പ്രേംകുമാറിനെ പരിഗണിക്കുന്നതാണ് മറ്റൊരു വിയോജിപ്പ്. കോങ്ങാട് ഡി വൈ എഫ് ഐ നേതാവ് പി പി സുമോദിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയും വിമര്‍ശനമുണ്ട്.

Advertisment