Advertisment

നോട്ടുകെട്ടിന്റെ എണ്ണം അനുസരിച്ച് കോണ്‍ഗ്രസിനെ വിറ്റു, കച്ചവട ദല്ലാളന്മാര്‍ നാടിന് ശാപം; പാലക്കാട്ട് ഡിസിസി നേതൃത്വത്തിനെതിരെ നഗരത്തിൽ പോസ്റ്ററുകൾ

New Update

പാലക്കാട്: കോൺഗ്രസിന്റെ സീറ്റുകൾ ഘടകകക്ഷികൾക്ക് നൽകിയതിനെതിരെ പ്രതിഷേധം നിലനിൽക്കുന്ന പാലക്കാട്ട് ഡിസിസി നേതൃത്വത്തിനെതിരെ നഗരത്തിൽ പോസ്റ്ററുകൾ. നോട്ടുകെട്ടിന്റെ എണ്ണത്തിന്കോൺഗ്രസിനെ വിറ്റെന്നും കച്ചവട ദല്ലാളന്മാർ നാടിന് ശാപമാണെന്നുമാണ് വിമർശനം.

Advertisment

publive-image

ഡിസിസി നേതൃത്വത്തെ പുറത്താക്കണമെന്നും സേവ് കോൺഗ്രസിന്റെ പേരിൽ തയ്യാറാക്കിയ പോസ്റ്ററിലുണ്ട്. കോങ്ങാട് , നെന്മാറ മണ്ഡലങ്ങളാണ് കോൺഗ്രസിന് നഷ്ടപ്പെട്ടത്.

ജനതാദളിന് നൽകിയ മലമ്പുഴ സീറ്റ് പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസിന് ലഭിച്ചിരുന്നു. അതേസമയം സ്ഥിതി ഗതികൾ വിലയിരുത്താൻ ഡിസിസിയിൽ യോഗം ചേരും. ഡിസിസി, ബ്ളോക്ക് ഭാരവാഹികളുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.

dcc
Advertisment