Advertisment

അമിത വേഗത്തിലെത്തിയ കാർ ബൈക്ക് ഇടിച്ചു തെറുപ്പിച്ചു; വിവാഹ നിശ്ചയ ദിനത്തില്‍ 23കാരന് ദാരുണാന്ത്യം

New Update

തിരുവനന്തപുരം: വിവാഹ നിശ്ചയ ദിനത്തിലുണ്ടായ ബൈക്കപകടത്തെത്തുടർന്ന് യുവാവ് മരിച്ചു. അമിത വേഗത്തിലെത്തിയ കാർ, ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കരിച്ചാറ അപ്പോളോ കോളനിയിൽ കുന്നുംപുറത്തു വീട്ടിൽ ബിനുവിന്റെ മകൻ വിജിൽ (23) ആണ് മരിച്ചത്.

Advertisment

publive-image

കാട്ടായിക്കോണത്തിനു സമീപം നരിക്കലിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിജിൽ ഇന്നലെ രാവിലെ ആറരയോടെയാണു മരിച്ചത്. ബന്ധു അനിൽ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

തിങ്കളാഴ്ച പകൽ പ്രതിശ്രുത വധുവിന്റെ വീട്ടിൽ നടന്ന നിശ്ചയ ചടങ്ങു കഴിഞ്ഞു മടങ്ങിയെത്തിയ അനിലിനെ വീട്ടിലെത്തിക്കാൻ പോകുമ്പോഴായിരുന്നു അപകടം. അമ്മ: രമ. സഹോദരങ്ങൾ: വിജിത്ത്, വിപിൻ . ‍ പോത്തൻകോട് പൊലീസ് കാർ കസ്റ്റഡിയിലെടുത്തു.

accident death
Advertisment