Advertisment

തൊടുപുഴയിൽ വൈദ്യുതി മുടക്കം പതിവ്, പൊറുതിമുട്ടി വ്യവസായികൾ

New Update

publive-image

ഇടുക്കി; തൊടുപുഴയിൽ യാതൊരു മുന്നറിയിപ്പും കൂടാതെ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം വ്യവസായികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പകൽ സമയങ്ങളിൽ പോലും നീണ്ട നേരം നിലനിൽക്കുന്ന വൈദ്യുത തടസ്സം തങ്ങളുടെ വ്യവസായ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതായി വ്യവസായ അസോസിയേഷൻ പറഞ്ഞു. ഇത് വ്യവസായികളെ നഷ്ടത്തിലേക്ക് നയിക്കാൻ കാരണമാകും.

വൈദ്യുത മുടക്കത്തിന് ശ്വാശ്വത പരിഹാരം എത്രയും വേഗം കാണണമെന്ന് വ്യവസായി അസോസിയേഷൻ അധികാരികളോട് ആവശ്യപ്പെട്ടു. വ്യവസായി അസോസിയേഷൻ പ്രസിഡന്റ്‌ ബേബി ജോർജ്, വൈസ് പ്രസിഡന്റ്‌ രാജു തരണിയിൽ, സെക്രട്ടറി റെജി വർഗീസ്, ട്രഷറർ സുനിൽ വഴുതലക്കാട്ട്, സ്റ്റേറ്റ് സെക്രട്ടറി ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment