Advertisment

ജപ്പാനില്‍ അതിശക്തമായ ഭൂകമ്പം: സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു: മൂന്നടി വരെ ഉയരത്തില്‍ തിരമാലകളുയരാന്‍ സാധ്യത; മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

New Update

ടോക്യോ: ജപ്പാനില്‍ ഭൂകമ്പം. ചൊവ്വാഴ്ച ജപ്പാനിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് റിക്ടര്‍സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

Advertisment

publive-image

മൂന്നടി വരെ ഉയരത്തില്‍ തിരമാലകളുയരാമെന്നും സുനാമിക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. ഭൂകമ്പത്തെതുടര്‍ന്ന് ടോക്യോയുടെ വടക്കന്‍ മേഖലയിലെ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തിവെച്ചു. മേഖലയിലെ വൈദ്യുതബന്ധവും തകരാറിലായി.

അതിനിടെ ജപ്പാനിലെ ചില തീരങ്ങളില്‍ സുനാമി തിരകള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ യമാഗാട്ട, നിഗാട്ട എന്നിവിടങ്ങളിലാണ് തിരമാലകള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുള്ളത്. അതേസമയം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപപ്രദേശത്ത് സ്ഥിതിചെയ്യുന്ന ആണവനിലയങ്ങളില്‍ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment