Advertisment

പവര്‍അപ്പ് യുവര്‍ ബിസിനെസ്സ്‌ സൗജന്യ ട്രെയിനിംഗ് സെമിനാര്‍

author-image
admin
New Update

റിയാദ് : പ്രവാസികള്‍ ബിസിനെസ്സ്‌ രംഗത്തും അല്ലാതെയും നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന വേളയില്‍ എങ്ങനെ പ്രതികൂല ഘടകങ്ങളെ അനുകൂല ഘടകങ്ങള്‍ ആകാം എന്നതിനെക്കുറിച്ച് പ്രവാസികളെ ബോധാവല്‍ക്കരിക്കുന്നതിനുള്ള അന്താരാഷ്ട്ര ബിസി നെസ്സ്‌ ട്രെയിനറായ എം. എ റഷീദ്‌ നയിക്കുന്ന   പവര്‍അപ്പ് യുവര്‍ ബിസിനെസ്സ്‌ സൗജന്യ ട്രെയിനിംഗ് സെമിനാര്‍ ജൂണ്‍ 20 വ്യാഴം രാത്രി എട്ടുമണിക്ക് ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisment

publive-image

പവര്‍അപ്പ് യുവര്‍  ബിസിനെസ്സ്‌  സെമിനാര്‍ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍

സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന് ആഗ്രഹമുള്ളവരാണ് നമ്മളിൽ പലരും. എന്നും ചെയ്യുന്ന ജോലിയുടെ വിരസതയിൽ നിന്ന് മാറി അവനവന്റെ ബോസ് ആകാൻ ആഗ്രഹിക്കാത്ത ആളുകൾ ചുരുക്കം.   പ്രവാസികളുടെ സാഹചര്യങ്ങളില്‍ നിന്ന് കൊണ്ട് പ്രശ്നങ്ങളും പരിഹാരങ്ങളും , സാധ്യതകളും കണ്ടെത്താനും ഇനിയുള്ള കാല ത്ത് ഒരു വിജയി ആയ പ്രവാസിയായി ജീവിക്കാനും നാട്ടിലേക്കുള്ള മടക്കത്തില്‍ സാമ്പ ത്തിക ഭദ്രത അടക്കമുള്ള കാര്യങ്ങളില്‍ പ്രവാസികളെ ബോധവല്‍ക്കരിക്കുക എന്നതാണ് സെമിനാര്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എം.എ റഷീദ്‌ വിശദീകരിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ചോദ്യങ്ങള്‍ ചോദിക്കാനും സംശയ നിവാരണം നടത്താ നും പരമാവധി അവസരങ്ങള്‍ നല്‍കികൊണ്ടാണ് സംഘാടകര്‍ സെമിനാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

&t=331s

വാര്‍ത്താസമ്മേളനത്തില്‍ എം.എ .റഷീദ്‌ , നാസര്‍ വണ്ടൂര്‍ ,അഷറഫ്‌ കാളിക്കാവ് , നിസാര്‍ കലിമ , റിയാസ്‌ കാളിക്കാവ്, ഫസല്‍ റഹ്മാന്‍ ,എന്നിവര്‍ പങ്കെടുത്തു

 

Advertisment