Advertisment

പിപിഇ കിറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞ കൊവിഡ് രോ​ഗിക്കെതിരെ കേസെടുത്ത് പൊലീസ്; രോ​ഗമുക്തിക്ക് ശേഷം അറസ്റ്റ് ചെയ്യും

New Update

ദില്ലി: പിപിഇ കിറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞ വ്യക്തിക്കെതിരെ കേസ് എടുത്തതായി പൊലീസ്. കഴിഞ്ഞ ദിവസമാണ് ഉപയോ​ഗ ശേഷം വലിച്ചെറിഞ്ഞ പിപിഇ കിറ്റ് മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

Advertisment

publive-image

ഇയാളെ കണ്ടെത്തിയതായും പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തതായും ഇപ്പോൾ ചികിത്സയിലുള്ള ഇയാളെ ​രോ​ഗമുക്തി നേടിയതിന് ശേഷം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. സം​ഗീത സംവിധായകൻ ശന്തനു മോയിത്രയാണ് ഈ വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

ധാരാളം വയോധികരായ ആളുകൾ താമസിക്കുന്ന സൗത്ത് ദില്ലിയിലെ സിആർ പാർക്ക് പ്രദേശത്താണ് ഇത്തരത്തിൽ പിപിഇ കിറ്റ് വലിച്ചെറിഞ്ഞിരിക്കുന്നത്. ആംആദ്മി പാർട്ടി എംഎൽഎ അതിഷി മർലേനയെ ടാ​ഗ് ചെയ്താണ് മൊയിത്ര സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ദില്ലി സിആർ പാർക്ക് ഏരിയയിലുള്ള ഒരു വീടിന്റെ വീഡിയോ ആണിത്. കൊവിഡ് രോ​ഗികളായ ഏതെങ്കിലും വ്യക്തികൾ പുറന്തളളിയ പിപിഇ കിറ്റാകാം ഇത്. വളരെ അപകടകരമായ പ്രവർത്തിയാണിത്. കാരണം ഈ പ്രദേശത്ത് ധാരാളം വയോധികരായ ആളുകൾ താമസിക്കുന്നുണ്ട്. അവർ പരിഭ്രാന്തരാകും. എത്രയും വേ​ഗം അധികാരികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.' മോയിത്ര ട്വീറ്റിൽ പറഞ്ഞു.

Advertisment