വിവാഹ തീയതി എല്ലാവരേയും അറിയിക്കും!! അനുഷ്കയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് പ്രഭാസ്

ഫിലിം ഡസ്ക്
Monday, June 18, 2018

Image result for അനുഷ്ക പ്രഭാസ്

ബാഹുബലി എന്ന ചിത്രത്തിനു ശേഷം ടോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെ നിറ സാന്നിധ്യമായിരുന്നു അനുഷ്ക ഷെട്ടിയും പ്രഭാസും. ദേവസേനയും ബാഹുബലിയുമായി ഇരുവരും തകർത്ത് അഭിനയിച്ചപ്പോൾ ഇരുവരുടേയും ജോഡി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥാനം നേടി. താരങ്ങൾ പ്രണയത്തിലാണെന്നും ഇവരുടെ കല്യാണം വരെ എത്തിയെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു.

Image result for അനുഷ്ക പ്രഭാസ്

ബാഹുബലി ആദ്യ ഭാഗത്തിനു ശേഷമാണ് പുതിയ പ്രണയകഥ തുടങ്ങിയത്. എന്നാൽ രണ്ടാം ഭാഗം കൂടി വന്നതോടെ കഥയുടെ എണ്ണവും വ്യാപ്തിയും വർധിച്ചു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ കഥകൾ ഒന്നും പ്രചരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ താരങ്ങളെ ചുറ്റിപ്പറ്റി പുതിയ കഥകൾ പുറത്തു വരുകയാണ്. ഇതിനു മറുപടിയുമായി പ്രഭാസ് രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവരും പല കഥകളും പ്രചരിപ്പിച്ച അനുഷ്ക പ്രഭാസ് ബന്ധത്തെ കുറിച്ച് പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് താരം.

Image result for അനുഷ്ക പ്രഭാസ്

സ്വകാര്യ ജീവിതത്തെ കുറിച്ച് പരസ്യമായി വെളിപ്പെടുത്തലുകൾ നടത്താൻ തനിയ്ക്ക് താൽപര്യമില്ലെന്ന് പ്രഭാസ് പറഞ്ഞു. വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ താൻ തന്നെ അക്കാര്യം അറിയിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഇതിനു മുൻപ് പല തവണയും ഇതു തന്നെയാണ് താരം പറ‍ഞ്ഞിരുന്നത്. തങ്ങൾ തമ്മിൽ വർഷങ്ങളായി നല്ല സുഹൃത്തുക്കളാണ്. അ ആ സൗഹൃദം ഇപ്പോഴും തുടർന്ന് പോകുന്നുണ്ട്. കൂടാതെ ഞങ്ങളെ പോലെതന്നെ വീട്ടുകാരും നല്ല അടുപ്പത്തിലാണെന്ന് പ്രഭാസ് വ്യക്തമാക്കിയിരുന്നു.

Image result for അനുഷ്ക പ്രഭാസ്

അനുഷ്കയുടെ വിവാഹത്തെ ചുറ്റിപ്പറ്റിയുളള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നുണ്ട്. താര കുടുംബത്തിൽ വിവാഹവുമായി ചുറ്റിപ്പറ്റിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. വർഷം അവസാനത്തോടെ വിവാഹം നടത്താനുളള തയ്യാറെടുപ്പിലാണ് അനുഷ്കയുടെ മാതാപിതാക്കൾ . മകളുടെ വിവാഹം ഈ വർഷം നടക്കുന്നതിനായും അനിയോജ്യനായ വരനെ ലഭിക്കുന്നതിനു വേണ്ടിയും അനുഷ്കയുടെ മാതാപിതാക്കൾ ക്ഷേത്രങ്ങളിൽ പൂജ നടത്തുകയാണത്രേ. പ്രഭാസിന്റെ വീട്ടിലും വിവാഹലോചനകൾ നടക്കുകയാണ്. ഈ വർഷം വിവാഹമുണ്ടാകുമെന്ന് താരത്തിന്റെ അമ്മാവൻ പറ‍ഞ്ഞിരുന്നു.

Image result for അനുഷ്ക പ്രഭാസ്

വിവാഹത്തെ കുറിച്ച് അനുഷ്കയോട് ചോദിച്ചപ്പോൾ ഉചിതമായ സമയത്ത് അത് നടക്കും എന്നായിരുന്നു താരം നൽകിയ മറുപടി. അതേ സമയം താൽപര്യമില്ലാതെ ഒ വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങി വിവാഹം കഴിക്കില്ലെന്ന് താരം പറ‍ഞ്ഞിരുന്നു. ഇതിൽ നിന്ന് വ്യക്തമാണ് താരവും വിവാഹത്തിനായി ഒരുങ്ങി കഴിഞ്ഞുവെന്നാണ്. അനുഷ്കയുടെ വിവാഹ വാർത്ത തെന്നിന്ത്യൻ സിനിമ ലോകത്ത് ചർച്ചയായിട്ടുണ്ട്

×