Advertisment

നടന്‍ പ്രഭാസിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

author-image
ഫിലിം ഡസ്ക്
New Update

നടന്‍ പ്രഭാസിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. നിര്‍മാതാക്കളായ വൈജയന്തി ഫിലിംസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രഭാസ് 21 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.സിനിമയില്‍ ബോളിവുഡ് താരം ദീപിക പദുക്കോണാണ് നായികയായെത്തുന്നത്.

Advertisment

publive-image

ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയും, 20നും 35നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരെയുമാണ് ആവശ്യം. നൃത്തത്തിനൊപ്പം ആയോധനകലകളിലും പ്രാവീണ്യമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവരോട് ബന്ധപ്പെടാനാണ് അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ ബഡ്ജറ്റ് ചിത്രം സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങും. 2023 ഓടെയാണ് ചിത്രം റിലീസ് ചെയ്യുക.

ഛായാഗ്രാഹകന്‍: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീത സംവിധായകന്‍: മിക്കി ജെ മേയര്‍.സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസിന്റെ എ ആ, സംവിധായകന്‍ ശേഖര്‍ കമ്മുലയുടെ ഹാപ്പി ഡെയ്‌സ്, മഹേഷ് ബാബുവിന്റെ ബ്രഹ്മസ്ത്രം തുടങ്ങി നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് മിക്കി ജെ മേയര്‍.

prabhas film application
Advertisment