പ്രഭാസ് നായകനായെത്തുന്ന സാഹോയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Sunday, August 11, 2019

പ്രഭാസ് നായകനായെത്തുന്ന ചിത്രം സാഹോയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റ റിലീസിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ബാഹുബലി പോലെ സാഹോയും ചലച്ചിത്ര ലോകത്ത് തരംഗം സൃഷ്ടിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബോളിവുഡിലെ മുന്‍നിര നായികമയായ ശ്രദ്ധ കപൂര്‍ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്.

സുജിത്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം 300 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ആഗസ്റ്റ് 30നാണ് സാഹോ റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.

മൂന്നു ഭാഷകളിലുമുള്ള ട്രെയ്ലറുകളാണ് റിലീസ് ചെയ്തിരിക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാള നടന്‍ ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

×