Advertisment

പ്രദീപ് കുമാര്‍ കേരളത്തിന്‍റെ 'സ്കൂള്‍ മാന്‍' ! കോഴിക്കോട് നോര്‍ത്തില്‍ ഇത്തവണയും പ്രദീപ് തന്നെ മതിയെന്ന് തീരുമാനിച്ചത് സിപിഎം ജില്ലാ കമ്മറ്റി. രഞ്ജിത്തിനെ രംഗത്തിറക്കി നടത്തിയ പ്രചരണങ്ങള്‍ പാഴ്‌വേലയായി !

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് കുമാര്‍ തന്നെ. രണ്ടു തവണ നിയമസഭാംഗമായ എ പ്രദീപ് കുമാറിന് ഇത്തവണ സീറ്റുണ്ടാവില്ലെന്ന് പത്രവാര്‍ത്തകളുണ്ടായിരുന്നെങ്കിലും ബുധനാഴ്ച കാലത്തു ചേര്‍ന്ന സിപിഎം ജില്ലാ കമ്മറ്റി പ്രദീപ് കുമാറിന്‍റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നു.

കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ രണ്ടു തവണ സിപിഎം ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച പ്രദീപ് കുമാര്‍ ഈ മണ്ഡലത്തിനു നല്‍കിയ സംഭാവന ചെറുതല്ല. സ്കൂളുകളുടെ ഉദ്ധാരണമാണ് പ്രദീപ് കുമാറിന്‍റെ ഇഷ്ട മേഖല. തുടക്കം നടക്കാവ് ഗവണ്‍മെന്‍റ് ഗേള്‍സ് സ്കൂളിലായിരുന്നു. ആര്‍ക്കും വേണ്ടാത്ത ഒരു പാവപ്പെട്ട പെണ്‍പള്ളിക്കുടം. സ്കൂളിന് പുതിയൊരു കെട്ടിടം കെട്ടാന്‍ തന്നെ പ്രദീപ് കുമാര്‍ തീരുമാനിച്ചു. ആദ്യം എംഎല്‍എ ഫണ്ടെടുത്തു. കുറെ പേരെ കണ്ടു പിരിവെടുത്തു തുടങ്ങി. കോഴിക്കോടല്ലേ പണം നന്നായി പിരിഞ്ഞു കിട്ടി.

അങ്ങനെയിരിക്കെയാണ് കെ.ഇ ഫൈസല്‍ എന്ന ദുബായ് ബിസിനസുകാരനെ കണ്ടത്. കോഴിക്കോട് സ്വദേശി. ദുബായില്‍ നല്ല ബിസിനസിലാണ്. പ്രദീപ് കുമാര്‍ കാര്യം വിവരിച്ചപ്പോള്‍ എത്ര ചെലവാണ് പ്രതീക്ഷിക്കുന്നതെന്നായി ഫൈസല്‍. ഏകദേശം ഒരു 15 കോടി രൂപ - പ്രദീപ് കുമാറിന്‍റെ മറുപടി. ഫൈസല്‍ ഒട്ടും ആലോചിക്കാന്‍ നിന്നില്ല. ഇനി ആരെയും കണ്ടു പണം പിരിക്കാന്‍ നിക്കണ്ട. അത്രയും തുക ഞാന്‍ തരാം - ഫൈസലിന്‍റെ ഉറപ്പ്. നല്ലൊരു ആര്‍ക്കിടെക്ടിനെയും ഫൈസല്‍ തന്നെ സംഘടിപ്പിച്ചു കൊടുത്തു. അതും യൂറോപ്പില്‍ നിന്ന്.

publive-image

നടക്കാവ് ഗേള്‍സ് ഹൈസ്കൂള്‍ ഇന്ന് കോഴിക്കോടിനൊരു തിലകക്കുറിയാണ്. എല്ലാം കൊണ്ടും ലോകോത്തര മികവുള്ള കെട്ടിടങ്ങള്‍, മനോഹരമായ ലൈബ്രറി, അതിഗംഭീരമായ അടുക്കളയും ചുറ്റുപാടുകളും, നല്ല ശുചിമുറികള്‍, മനോഹരമായ നടപ്പാതകള്‍. വൈകുന്നേരം നാട്ടുകാര്‍ക്ക് ഈ നടപ്പാതകളില്‍ നടക്കാം. സ്കൂളിന് നാട്ടുകാരുടെ ഒരു മേല്‍നോട്ടവുമാകും.

നടക്കാവുപോലെ മറ്റു മൂന്ന് ഹയര്‍ സെക്കണ്ടറി സ്കൂളും തീര്‍ത്തിട്ടുണ്ട് പ്രദീപ് കുമാര്‍ ഇവിടെ. മിഡില്‍ സ്കൂളും പ്രൈമറി സ്കൂളുമൊക്കെയായി മറ്റ് പത്തിലേറെ സ്കൂളുകളും. ഹയര്‍ സെക്കണ്ടറി സ്കുള്‍ ഓരോന്നിനും ഏതാണ്ട് 15 കോടി രൂപാ വീതം ചെലവാക്കിയാണ് പണി തീര്‍ത്തിരിക്കുന്നത്. സ്വന്തം ഫണ്ടും പ്രാദേശിക സ്ഥാപനങ്ങളുടെ ഫണ്ടും കിഫ്ബി ഫണ്ടുമൊക്കെയാണ് ഉപയോഗിക്കുന്നത്. പുറമേ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഭാവനയും. പ്രദീപ് കുമാര്‍ കേരളത്തിന്‍റെ സ്കൂള്‍ മാന്‍.

kozhikode news
Advertisment