Advertisment

കൂട്ടബലാല്‍സംഗ കേസില്‍ മുന്‍ മന്ത്രി ഗായത്രി പ്രസാദ്​ പ്രജാപതിക്ക്​ അനുവദിച്ച ഇടക്കാല ജാമ്യം സ്​റ്റേ ചെയ്​തു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലഖ്​നോ: കൂട്ടബലാല്‍സംഗ കേസില്‍ അറസ്​റ്റിലായ ഉത്തര്‍പ്രദേശ്​ മുന്‍ മന്ത്രി ഗായത്രി പ്രസാദ്​ പ്രജാപതിക്ക്​ അനുവദിച്ച ഇടക്കാല ജാമ്യം സ്​റ്റേ ചെയ്​ത്​ സുപ്രീംകോടതി. സെപ്​തംബര്‍ നാലിനാണ്​ അലഹബാദ്​ ഹൈകോടതി പ്രജാപതിക്ക്​ രണ്ട്​ മാസത്തെ ഇടക്കാല ജാമ്യം നല്‍കിയത്​.

Advertisment

publive-image

ആരോഗ്യനില മോശമാണെന്നും വിദഗ്​ധ ചികിത്സ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിലാണ്​ പ്രജാപതിക്ക്​ ജാമ്യം അനുവദിച്ചത്​. 2017 മാര്‍ച്ച്‌​ മുതല്‍ ഇയാള്‍ ജയിലിലാണ്​.

ചിത്രകൂഡ്​ സ്വദേശിനിയെ പ്രജാപതിയും കൂട്ടാളികളും ചേര്‍ന്ന്​ കൂട്ടബലാല്‍സംഗത്തിന്​ ഇരയാക്കിയെന്നാണ്​ കേസ്​. ഇവരുടെ മകളായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. 2014ലാണ്​ മന്ത്രി ആദ്യമായി പീഡിപ്പിച്ചതെന്നും 2016 ജൂലൈ വരെ ഇത്​ തുടര്‍ന്നുവെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

PRAJAPATHI BAIL BAN
Advertisment