Advertisment

കൂടത്തായി കൊലപാതക പരമ്പയില്‍ തനിയ്ക്ക് പങ്കില്ല....മാത്യു തന്‍റെ കൈയില്‍ നിന്ന് സയനൈഡ് വാങ്ങിയത് പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണെന്ന് പ്രജികുമാര്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പയില്‍ താന്‍ നിരപരാധിയാണെന്ന് കേസിലെ മൂന്നാം പ്രതി പ്രജികുമാര്‍. ജയിലില്‍ നിന്ന് ഇറക്കുമ്പോഴാണ് പ്രജികുമാര്‍ മാധ്യമങ്ങളോട് നിരപരാധിയാണെന്ന് പ്രതികരിച്ചത്.

Advertisment

publive-image

നേരത്തെയും പ്രജികുമാര്‍ താന്‍ നിരപരാധിയാണെന്നും കൊലപാതകങ്ങളെക്കുറിച്ച് തനിക്ക്

അറിവില്ലെന്നും പ്രതികരിച്ചിരുന്നു. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്‍റെ കൈയില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാര്‍ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

പ്രജികുമാര്‍ പറയുന്നതിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഇയാള്‍ സയനൈഡ് നല്‍കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Advertisment