Advertisment

ശബരിമല പ്രക്ഷോഭത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കോടതിയില്‍ കീഴടങ്ങും ; ജാമ്യം ലഭിക്കും വരെ പ്രചാരണം നടത്തുക സ്ഥാനാര്‍ത്ഥി ഇല്ലാതെ ; കീഴടങ്ങേണ്ടി വന്ന സാചര്യം മണ്ഡലത്തിലെ വോട്ടര്‍മാരോട് വിശദീകരിക്കുമെന്ന് പ്രകാശ് ബാബു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കോടതിയില്‍ കീഴടങ്ങും. ബിജെപി നേതാവ് കെപി പ്രകാശ് ബാബുവാണ് തിങ്കളാഴ്ച കോടതില്‍ കീഴടങ്ങുന്നത്. ജാമ്യം ലഭിക്കുംവരെ സ്ഥാനാര്‍ത്ഥി ഇല്ലാതെയാകും എന്‍ഡിഎ പ്രചാരണം നടത്തുക. കീഴടങ്ങേണ്ടിവന്ന സാചര്യം മണ്ഡലത്തിലെ വോട്ടര്‍മാരോട് വിശദീകരിക്കുമെന്ന് പ്രകാശ് ബാബു പറഞ്ഞു.

Advertisment

publive-image

യുവതീ പ്രവേശനത്തിന് എതിരെ ചിത്തിര ആട്ടവിശേഷ നാളില്‍ ശബരിമലയില്‍ നടന്ന പ്രതിഷേധത്തില്‍ സ്ത്രീയെ അക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പ്രകാശ് ബാബു. തൃശൂര്‍ സ്വദേശിയായ ലളിതയെയാണ് പ്രകാശ് ബാബു അക്രമിച്ചത്.

ജാമ്യമില്ലാ വകുപ്പാണ് ഇദ്ദേഹത്തിന് എതിരെ ചുമത്തിയിരിക്കുന്നത്. വധശ്രമം, പ്രേരണ, ഗൂഢാലോചനക്കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് പ്രകാശ് ബാബു ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്ക് എതിരെ കേസെടുത്തത്.

 

Advertisment