Advertisment

ജനാധിപത്യത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് പ്രകാശ് ജാവദേക്കര്‍

New Update

Advertisment

ജനാധിപത്യത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. പശ്ചിമബംഗാളിലെ പുരുലിയയിലെ രണ്ട് ബിജെപി പ്രവര്‍ത്തകരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് രാഷ്ട്രീയ കൊലപാതകമാണെന്നും ജാവദേക്കര്‍ ആരോപിച്ചു.

”അതൊരു രാഷ്ട്രീയ കൊലപാതകമായിരുന്നു. ഇതുവരെ 19 ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പശ്ചിമബംഗാളില്‍ ഇപ്പോള്‍ നടക്കുന്നത് നിഷ്ഠൂരമായ കൊലപാതകങ്ങളാണ്. ഇത്തരം ക്രൂരമായ കൊലപാതകങ്ങളെയും കൊലപാതക സംസ്‌കാരത്തെയും ഞങ്ങള്‍ അപലപിക്കുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ പശ്ചിമബംഗാളിലെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കും. ജനാധിപത്യത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല”, കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ശനിയാഴ്ച പുരുലിയില്‍ ബിജെപി പ്രവര്‍ത്തകനായ ദുലാല്‍ കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. മെയ് 30ന് പുരുലിയ സ്വദേശിയായ മറ്റൊരു യുവാവിനെയും മരത്തിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസാണ് ഇരുവരെയും കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് ബിജെപിയുടെ ആരോപണം.

Advertisment