Advertisment

മുന്നോക്കക്കാരിലെ സാമ്പത്തിക സംവരണം: അടുത്ത അക്കാദമിക് വര്‍ഷത്തില്‍ നടപ്പിലാക്കുമെന്ന് പ്രകാശ് ജാവദേക്കര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: മുന്നോക്കക്കാരിലെ സാമ്പത്തിക സംവരണം 2019 -2020 അക്കാദമിക് വര്‍ഷം മുതല്‍ രാജ്യത്തെ സര്‍വ്വകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പിലാക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

Advertisment

publive-image

വിദ്യാര്‍ത്ഥികള്‍ക്ക് 10% സാമ്പത്തിക സംവരണമാണ് ഏര്‍പ്പെടുത്തുകയെന്നും ജാവദേക്കര്‍ പറഞ്ഞു. നിലവിലെ സംവരണത്തെ ബാധിക്കാത്ത വിധത്തില്‍ ഈ സംവരണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

സര്‍ക്കാര്‍ - സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ അഡ്മിഷന് ഇത് ബാധകമാവും. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധിക സീറ്റുകള്‍ അനുവദിക്കുമെന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി വ്യക്തമാക്കി.

Advertisment