Advertisment

മോദി പാലക്കാട് വന്ന് പറഞ്ഞ കാര്യങ്ങൾ സത്യവിരുദ്ധം : പ്രകാശ് കാരാട്ട്

New Update

പാലക്കാട്: മോദി പാലക്കാട്‌ വന്നപ്പോൾ ഇടത്‌ ഗവണ്മെന്റിനെ കുറിച്ച്‌ പറഞ്ഞത്‌ അവാസ്തവമാണ്‌. ഗവൺമന്റ്‌ സ്വർണ്ണത്തിനായി ജനങ്ങളെ ഒറ്റിയെന്ന് പറഞ്ഞ മോദി യുടെ പ്രസ്താവന അപലപനീയം. രാജ്യത്തെ പൊതുമേഖല മുഴുവൻ വിറ്റുതുലക്കുന്ന മോദിഗവണ്മെന്റിന്‌ അത്തരമൊരു പ്രസ്താവനക്കുള്ള ധാർമിക അവകാശം പോലുമില്ല. രാജ്യത്തെ തുണ്ടുകളാക്കി വിൽക്കുന്നയാളാണ് മോദി. അദാനിക്ക്‌ തിരുവനന്തപുരം അടക്ക ആറ്‌ വിമാനത്താവളങ്ങൾ വിറ്റയാളാണ്‌ മോദി.

Advertisment

publive-image

കേരളത്തിനെക്കുറിച്ച്‌ പ്രിയങ്കാഗാന്ധി നടത്തിയ പ്രസ്താവന വസ്തുത മനസ്സിലാക്കാതെയാണ്‌. ബി.ജെ.പിയും യു.ഡി.എഫും വെറുതെ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്‌. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കേന്ദ്ര ഏജൻസികളെ വിന്യസിക്കുന്നതിന്‌ പിന്നിൽ എന്താണ്‌ എന്ന് എല്ലാർക്കുമറിയാം. മുൻപും ഇന്ത്യയിൽ ഇതുണ്ടായിട്ടുണ്ട്‌. കേന്ദ്ര ഏജൻസികളെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത്‌ അപകടകരമായ പ്രവണതയാന്‌. അസമിലും ഹരിയാനയിലും എല്ലാം സമാനസ്ഥിതിയാണ്‌. രാജ്യത്ത്‌ എല്ലായിടത്തും ഇതിനെതിരെ പ്രതികരിക്കുന കൊൺഗ്ര്സ്സ്‌ കേരളത്തിൽ അതിനെ പ്രകീർത്തിക്കുകയാണ്‌.

കേരളത്തിൽ നിലവിൽ ഭരണവിരുദ്ധ വികാരമില്ല. പരിസ്ഥിതി ദുരന്തങ്ങളടക്കം പരീക്ഷണങ്ങളിൽ കഴിവ്‌ തെളിയിച്ച ഗവണ്മെന്റാണിത്‌. ഇടത്‌ ഗവണ്മെറ്റ്‌ ഉയർത്തിയ മുദ്രാവാക്യത്തിനപ്പുറം തുടർഭരണം ജനഹിതമാണ്‌.

ആഴക്കടൽ മത്സ്യബന്ധനക്കരാറിൽ പിഴവ്‌ കണ്ടെത്തിയതോടെ ഗവൺമന്റ്‌ അത്‌ പിൻ വലിച്ചു. കരാർ വേളയിൽ ആ പിഴവ്‌ കണ്ടെത്താനായില്ല. വിഷയത്തിൽ പിഴവുണ്ടായത്‌ പരിശോധിക്കും.

 

ന്യായ്‌ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഭാവനാത്മകമായ വിവരണ്ണങ്ങൾ മാത്രമാണ്‌ കോൺഗ്രസ്‌ മുന്നോട്ട്‌ വെക്കുന്നത്‌. പ്രായോഗികമായ ഒരു പദ്ധതി അവർ മുന്നോട്ട്‌ വെക്കുന്നില്ല.

കേരളത്തിൽ ബി.ജെ.പിക്കൊപ്പം കൈകോർക്കുന്ന നിലപാടാണ്‌ കോൺഗ്രസിന്റേത്‌. തെരഞ്ഞെടുപ്പിൽ അത്തരത്തിൽ നീക്കുപോക്കുകൾ വരെയുണ്ടായേക്കാം.

എൻഫോഴ്സ്‌മന്റ്‌ ധനകാര്യവകുപ്പിന്‌ കീഴിലുള്ള വിഭാഗമാണ്‌ അവരുടെ അധികാരം സ്ംബന്ധിച്ച്‌ കൃത്യമായ നിയമങ്ങൾ ഉണ്ടാവേണ്ടതുണ്ട്‌.മോദി ഗവണ്മെന്റിന്‌ കീഴിൽ വളരെയധിക്ം ദുരുപയോഗം ചെയ്യപ്പെടുന്ന വിഭാഗമാണിത്‌. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ വരെ ദുർബലപ്പെടുത്താൻ ഈ വിഭാഗത്തെ ഉപയോഗിക്കുന്നത്‌ പരിശോധിക്കണം. അവർ ഉന്നയിക്കുന്ന മിക്ക കേസുകളും കോടതിയിൽ എങ്ങുമെത്താതെ പോവുകയാണ്‌.

കേരളമെന്നല്ല മിക്ക സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്‌. ജി.എസ്‌.ടി വിഹിതം അടക്കം സംസ്ഥനങ്ങൾക്ക്‌ അവകാശപ്പെട്ട പലതും നിഷേധിക്കുന്ന മോദി ഗവണ്മെന്റിന്‌ പകരം സംസ്ഥാനത്തെ കുറ്റം പറയുകയാണ്‌ രാഹുൽ ചെയ്തത്‌. ഇന്ധനവിലയിൽ സെസ്‌ കുറക്കാനാവാത്ത കേന്ദ്രം അതിന്റെ ഉത്തരവാദിത്വം സംസ്ഥാനത്തിന്‌ മേൽ അടിച്ചെൽപ്പികുന്ന സാഹചര്യമാണ്‌ നിലവിൽ. സാമ്പത്തികം ഇല്ലാത്തത്തിന്റെ പേരിൽ കേരളത്തെ വിമർശിച്ച രാഹുലിന്റേത്‌ ഉന്നം തെറ്റിയ വെടിയാണ്‌. ശബരിമലയിൽ സുപ്രീം കോടതി വിധി വന്നശേഷം തീരുമാനം എടുക്കും

ജോയ്സ്‌ ജോർജ്ജിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട്‌ പാർട്ടി നിലപാട്‌ വ്യക്തമാക്കിയതാണ്‌. ലവ്‌ ജിഹാദ്‌ വിഷയത്തിൽ സി.പി.എം നിലപാട്‌ മുന്നേ വ്യക്തമാക്കിയതാണ്‌. ജോസ്‌ കെ മാണിയുടേത്‌ സിപീമ്മിന്റെ നിലപാടുമായി കൂട്ടിച്ചേർക്കുന്നത്‌ ശരിയല്ല.

ഇ.പി ജയരാജൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നടക്കം നടത്തിയ പ്രസ്താവന തെറ്റല്ല. പാർലമെന്ററി രാഷ്ട്രീയത്തിനപ്പുറം പാർട്ടി പ്രവർത്തനമാണ്‌ അദ്ധേഹം ഉദ്ധേശിച്ചതെന്നാണ്‌ കരുതുന്നത്‌. അത്‌ പാർട്ടിയിൽ സ്വീകാര്യമായ നിലപാടുമാണ്‌. പശ്ചിമ ബംഗാളിൽ ഇക്കുറി കുറച്ചുകൂടി ശുഭപ്രതീക്ഷയിലാണ്‌ എന്നും പറഞ്ഞു

Advertisment