Advertisment

24 മണിക്കൂറും വൈദ്യുതി, 80 % ജനങ്ങള്‍ക്കും വൈദ്യുതി സൗജന്യം, 20,000 ലിറ്റർ വെള്ളം പ്രതിമാസം സൗജന്യം... ഇതെന്തുകൊണ്ട് കെജ്രിവാളിനുമാത്രം കഴിയുന്നു ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

കഴിഞ്ഞ ദിവസം ചണ്ഡീഗഡിൽ പഞ്ചാബിലെ ജനങ്ങളോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 3 പ്രഖ്യാപനങ്ങൾ നടത്തി.

അടുത്ത വർഷം പഞ്ചാബ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അധികാര ത്തിൽ വന്നാൽ ....?

1 ) പഞ്ചാബിൽ എല്ലാ വിഭാഗങ്ങൾക്കും മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും, ഇതുമൂലം പഞ്ചാബിലെ 80 % ജനങ്ങളുടെ വൈദ്യുതിബിൽ 0 ആയി മാറും.

2 ) 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കും. ഇപ്പോഴുള്ളതുപോലെ മൂന്നു -നാല് മണിക്കൂർ പവർ കട്ട് ഉണ്ടാകില്ല.

3 ) പഴയ വൈദ്യുതി കുടിശ്ശിഖകൾ എല്ലാം എഴുതിത്തള്ളും. ഇന്ത്യയിൽ വൈദ്യുതിക്ക് ഏറ്റവും വിലകൂടുതൽ പഞ്ചാബിലാണ്. ഡെൽഹിയിലേതു പോലെ വിലകുറഞ്ഞ വൈദ്യുതി പഞ്ചാബിലും ലഭ്യമാക്കും. ഡൽഹി മോഡൽ വൈദ്യതി വിതരണം പൂർണ്ണമായി പഞ്ചാബിലും നടപ്പിലാക്കും. ഡൽഹി സർക്കാർ വൈദ്യുതി ഉൽപ്പാദനം നടത്തുന്നില്ല, പുറത്തുനിന്ന് വിലകൊടുത്തുവാങ്ങുകയാണ്. പഞ്ചാബിൽ ധാരാളം താപനില യങ്ങളിലുൾപ്പെടെ വൈദ്യുതി ഉൽപ്പാദിക്കുന്നെങ്കിലും എന്തുകൊണ്ടാണ് വിലക്കൂടുതൽ ? സർക്കാരും സ്വകാര്യകമ്പനികളും തമ്മിലുള്ള ഒത്തുകളിയാണിത്.

അരവിന്ദ് കെജ്‌രിവാൾ നടത്തിയ ഈ പ്രഖ്യാപനങ്ങൾ ഇപ്പോൾ വലിയ രാഷ്ട്രീയ കോളിളക്കമായി മാറിയിരിക്കുകയാണ്. കാരണം പ്രഖ്യാപനങ്ങൾ 100 % പ്രവർത്തികമാക്കിയ എഎപിയുടെ വിശ്വാസ്യതയിൽ ജനങ്ങൾക്ക് മതിപ്പുണ്ട് എന്നതുതന്നെ.

പഞ്ചാബിൽ അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്‌. കാർഷികസമരം സൃഷ്ടിച്ച മുറിപ്പാട് മൂലം ബിജെപി യുടെ നില അവിടെ വളരെ പരിതാപകരമാണ്. കോൺഗ്രസിൽ ശീതയുദ്ധവും തമ്മിലടിയും പടലപ്പിടക്കങ്ങളും അതിശക്തമാണ്.ബിജെപി യിൽ നിന്നും പുറത്തുചാടി ആം ആദ്മി പാർട്ടി യിൽ അർഹ മായ പദവി ലഭിക്കാൻ വിലപേശി പരാജയപ്പെട്ട് കോൺഗ്രസിൽ ചേക്കേറിയ മുൻ ക്രിക്കറ്റർ നവ്‌ജ്യോത് സിംഗ് സിദ്ദു ഇപ്പോൾ കോൺഗ്രസിനുള്ളിൽ അധികാരത്തിനുവേണ്ടി കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്.

പഞ്ചാബിൽ നല്ല വേരോട്ടമുള്ള ആം ആദ്മി പാർട്ടി ഈ അവസരം നന്നായി മുതലെടുക്കാൻ രംഗത്തെത്തിയി രിക്കുന്നു എന്നുവേണം അനുമാനിക്കാൻ. രാഷ്ട്രീയമായ കാഴ്ചപ്പാടുകൾ മാറ്റിവച്ച് സത്യസന്ധമായി ഈ വസ്തുതകളെ നേരോടെ വിശകലനം ചെയ്യാൻ നമുക്ക് കഴിയണം.

ഇതെങ്ങനെ കെജ്രിവാളിനുമാത്രം കഴിയുന്നു ? മുൻപ് ഡൽഹി ഭരിച്ച സർക്കാരുകൾക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല ?

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പൊയ്‌മുഖമാണ്, തട്ടിപ്പുകാരനാണ്, ഫ്രോഡാണ്, അഴിമതിക്കാരനാണ് എന്നൊക്കെ ഇദ്ദേഹത്തെ എതിർക്കുന്ന പലരും പറയാറുണ്ടെങ്കിലും ആരുടെ പക്കലും അവരുന്നയിക്കുന്ന വാദഗതികൾക്ക് അനുസൃതമായി ഇന്നുവരെ ഒരു തെളിവും നിരത്താനായിട്ടില്ല കഴിഞ്ഞ 7 കൊല്ലമായി.

ഡൽഹിയിൽ വൈദ്യുതി ഇപ്പോൾ 73 % ഉപഭോക്താക്കൾക്കും സൗജന്യമാണ്.അതായത് മാസം 200 യൂണി റ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 0 ബിൽ ആണ് ലഭിക്കുന്നത്. 200 -മുതൽ 400 യൂണിറ്റ് വരെ വൈദുതിക്ക്‌ പകുതിയാണ് ബിൽ തുക.

ഡൽഹിയിൽ വെള്ളം 20,000 ലിറ്റർ പ്രതിമാസം സൗജന്യമാണ്. 14 സർക്കാർ വകുപ്പുകളിലെ 100 സേവനങ്ങൾ ജനങ്ങൾക്ക് വീടുകളിൽ ലഭ്യമാക്കപ്പെട്ടിരിക്കുന്നു (വാതിൽപ്പടി സേവനങ്ങൾ). ഓഫീസുകളിൽ പോയി മണിക്കൂറുകൾ കാവൽനിൽക്കേണ്ട , തേരാ പാരാ കയറിയിറങ്ങേണ്ട. കൈക്കൂലി കൊടുക്കേണ്ട, ഇടനിലക്കാരുടെ ചൂഷണത്തിന് വിധേയരാകേണ്ട. കൂടാതെ റേഷൻ വാതിൽപ്പടി വിതരണം കേന്ദ്ര സർക്കാർ തടഞ്ഞതിനാൽ ഇതുവരെ നടപ്പായിട്ടില്ല.

ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്ക് 50000 രൂപ വീതം ധനസഹായം നൽകുന്നു. കോവിഡ് മൂലം കുടുംബനാഥൻ മരണപ്പെട്ടുവെങ്കിൽ ആ കുടുംബത്തിന് ആജീവനാന്തം 2500 രൂപ പെൻഷനും അനുവദിക്കപ്പെട്ടു. കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് മുകളിൽപ്പറഞ്ഞ സഹായധനം കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവും അവർക്ക് 25 വയസ്സ് തികയും വരെ പ്രതിമാസം 2500 രൂപ പെൻഷനും നൽകപ്പെടുന്നു.

കൂടാതെ കോവിഡ് കാലത്ത് മറ്റൊരു സംസ്ഥാനസർക്കാരുകളും നൽകാത്ത, കാർഡില്ലാത്തവർക്കും സൗജന്യ റേഷൻ ഉൾപ്പെടെ ഡൽഹിയിലെ തൊഴിലാളികൾക്കും ആട്ടോ- ടാക്സി ഡ്രൈവർമാർക്കും സാമ്പത്തികസഹായവും AAP സർക്കാർ നൽകിയിരുന്നു.

ഈ പണം എവിടെനിന്നുവരും എന്ന ചോദ്യത്തിന് അഴിമതിയില്ലാത്ത സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് ഡൽഹിയിൽ പ്രവർത്തിക്കുന്നതെന്നാണ് കെജ്‌രിവാൾ മറുപടി നൽകിയത്.ബഡ്ജറ്റ് കമ്മിയില്ല, ഡൽഹി സർക്കാർ പണം കടമെടുക്കുന്നുമില്ല.

ഈ അവസരത്തിൽ കെജ്‌രിവാളിന്റെ പുതിയ പഞ്ചാബ് വൈദ്യുതി പാക്കേജ് ഒട്ടുമിക്ക എല്ലാ രാഷ്ട്രീയ ക്കാരും അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. ഉദാഹരണത്തിന് അടിക്കടി വൈദ്യുതിനിരക്ക് വർദ്ധിപ്പിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾ മാസാമാസം കടമെടുത്താണ് ശമ്പളവും ദൈനംദിന കാര്യങ്ങളും ബുദ്ധിമുട്ടി നടത്തുന്നത് എന്നറിയുമ്പോൾ.

voices
Advertisment