Advertisment

അവസാനം രാജു ജെന്റില്‍മാനായിയെന്ന് പ്രകാശ് രാജ്

author-image
ഫിലിം ഡസ്ക്
New Update

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജൂണ്‍ 21 മുതല്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. അവസാനം രാജു ജെന്റില്‍മാനായെന്നാണ് മോദിയുടെ ചിത്രം പങ്കുവെച്ച് താരം കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

Advertisment

publive-image

കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനായ പ്രകാശ് രാജ് പരിഹാസ രൂപേണയാണ് പലപ്പോഴും മോദിയെ കുറിച്ച് ട്വീറ്റ് ചെയ്യാറ്. മോദി പ്രസംഗത്തിനിടയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് വിതുമ്പിയ സമയത്തും പ്രകാശ് രാജ് പ്രതികരിച്ചിരുന്നു.

ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഈ സുപ്രധാനമായ തീരുമാനം അറിയിച്ചത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്സിനുകള്‍ ഉള്‍പ്പെടെ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

PRAKASH RAJ RESPONSE
Advertisment