Advertisment

യുഎസ് കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാലിന് കോവിഡ് സ്ഥിരീകരിച്ചു

New Update

publive-image

Advertisment

വാഷിങ്ടന്‍: യുഎസ് കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമായ പ്രമീള ജയ്പാലിന് കോവിഡ് 19 സ്ഥിരീകരിച്ചു. ജനുവരി 6ന് റിപ്പബ്ലിക്കന്‍ അനുകൂലികള്‍ കാപ്പിറ്റോളിലേക്ക് തള്ളികയറിയപ്പോള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ മറ്റു റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളോടൊപ്പം ഒരു മുറിയിലേക്ക് പ്രമീളയെ മാറ്റിയിരുന്നു.

publive-image

എന്നാല്‍ മുറിയില്‍ കയറിയ പല റിപ്പബ്ലിക്കന്‍ അംഗങ്ങളും മാസ്ക് ധരിക്കാന്‍ വിസമ്മതിച്ചു. അവിടെയുണ്ടായിരുന്ന സ്റ്റാഫംഗങ്ങള്‍ മാസ്ക്ക് നല്‍കിയെങ്കിലും അവര്‍ ഉപയോഗിക്കുവാന്‍ തയാറാകാതിരുന്നതാണ് കോവിഡ് തന്നിലേക്ക് പകരാന്‍ കാരണമെന്ന് പ്രമീള ജയ്പാല്‍ ട്വിറ്റല്‍ കുറിച്ചു.

publive-image

മാസ്ക് ധരിക്കാതെ മുറിയില്‍ പ്രവേശിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ ജീവനു ഭീഷിണിയുയര്‍ത്തി മാസ്ക് ധരിക്കാതെ പ്രവേശിക്കുന്നവര്‍ സ്വാര്‍ത്ഥമതികളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവരില്‍ നിന്നും പിഴ ഈടാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ജനുവരി 6ന് നിര്‍ബന്ധപൂര്‍വ്വം സുരക്ഷാ ഉദ്യോഗസ്ഥര്‍ കലാപകാരികളെ ഭയന്ന് മുറിയില്‍ അടച്ചിട്ടവരില്‍ മൂന്നാമത്തെ കോണ്‍ഗ്രസ് ഡമോക്രാറ്റിക് അംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്.

us news
Advertisment