Advertisment

പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ പ്രമോദ് ഭഗത്തിന് സ്വര്‍ണം; മനോജ് സര്‍ക്കാരിന് വെങ്കലം

New Update

publive-image

ടോക്കിയോ: ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം. പുരുഷ വിഭാഗം ബാഡ്മിന്റൻ സിംഗിൾസ് (എൽഎൽ3) ഫൈനലിൽ ബ്രിട്ടന്റെ ഡാനിയേൽ ബെഥലിനെ 21–14, 21–17നു കീഴടക്കി പ്രമോദ് ഭഗത്താണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ലോക ഒന്നാം നമ്പർ താരമാണു പ്രമോദ്.

ഇതേയിനത്തില്‍ ഇന്ത്യയുടെ മനോജ് സര്‍ക്കാരിനാണ് വെങ്കലം. ജപ്പാന്റെ ദയ്‌സുകെ ഫുജിഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (22-20, 21-13) തകര്‍ത്താണ് മനോജ് സര്‍ക്കാര്‍ വെങ്കലം സ്വന്തമാക്കിയത്. ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍ നാല് സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി. നിലവില്‍ 25-ാം സ്ഥാനത്താണ് ഇന്ത്യ.

Advertisment