Advertisment

റാന്നിയുടെ വികസനത്തിനായി പുത്തൻ കാഴ്ച്ചപ്പാടുകളും വികസന സ്വപ്നങ്ങളുമുള്ള ഒരു നേതാവ് ! പ്രമോദ് നാരായൺ ജനഹൃദയങ്ങളിൽ...

New Update

publive-image

Advertisment

റാന്നി: എല്ലാ നീണ്ട യാത്രകളും നമ്മുടെ ആദ്യ ചുവടുവെപ്പിലാണ് ആരംഭിക്കുന്നത് എന്നുറച്ചുവിശ്വസിക്കുന്ന പ്രമോദ്, റാന്നിയുടെ ഭാവിയിലേക്കുള്ള ആദ്യ ചുവടുവെപ്പിനായി പടയൊരുക്കം തുടങ്ങി കഴിഞ്ഞു. റാണിയുടെ അടിസ്ഥാന സൗകര്യ വികസനം മുൻപന്തിയിൽ എത്തിക്കുന്നതിൻറെ കൂടെ വിദ്യാഭ്യാസത്തെ റാന്നിയുടെ മുൻ‌നിരയിലേക്ക് കൊണ്ടുവരാൻ, റാന്നിയെ ഒരു വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ അദ്ദേഹം ആഗ്രഹിക്കുന്നു.

ഏറ്റവും ആധുനികമായ ആർട്ടിഫിഷ്യൽ ഇറ്റലിജൻസ്, ബിയോ ഇൻഫോമാറ്റിക്സ്, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ വൈജ്ഞാനിക മേഖലകളിലുള്ള വിദ്യാഭ്യാസം കേരളത്തിലെ വിദ്യാർത്ഥികൾക്ക് റാന്നിയിൽ ഉറപ്പുവരുത്താനും അതുപോലെ തന്നെ യുവാക്കൾക്ക് തൊഴിൽസാധ്യതകൾ വർധിപ്പിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളും, തൊഴിൽ സ്ഥാപനങ്ങളും റാന്നിയിൽ ഉറപ്പുവരുത്താൻ ഒരു വിജ്ഞാന ഗ്രാമമാക്കി റാന്നിയെ മാറ്റേണ്ട ആവശ്യം അദ്ദേഹം കാണുന്നു. അടുത്ത 25 വർഷത്തേക്ക് റാണിയുടെ വികസന ബ്ലൂപ്രിന്റ് അദ്ദേഹം ഇതിനകം തയ്യാറാക്കിക്കഴിഞ്ഞു.

publive-image

പ്രവാസി സമൂഹത്തിൻറെ സാനിധ്യവും പങ്കാളിത്തവും റാന്നിയുടെ വികസനത്തിൽ വളരെ വലുതാണ്. പ്രവാസി സമൂഹത്തിൻറെ വൈഭവവും, ലോകപരിചയവും ഉപയോഗിച്ചുകൊണ്ടുള്ള വിവിധതരം സംരംഭങ്ങൾക്കും റാന്നിയിൽ തുടക്കം നൽകും. കഠിനാധ്വാനം ചെയ്യുന്ന കർഷകരുടെ നാടായ റാന്നിക്ക് ഒരു റാന്നി ബ്രാൻഡ്നു തന്നെ തുടക്കം നൽകി കൊണ്ട് ഒരു മൂല്യവർദ്ധിത മേഖലയായി കാർഷിക മേഖലയെ ഉയർത്താനുള്ള പ്രയത്നമുണ്ടാവും.

ടൂറിസം മേഖലയിൽ അനന്തമായ സാധ്യതകളാണ് റാന്നിക്കുമുന്നിൽ ഉള്ളത്. പൗരാണികമായ ശബരിമലയിൽ തുടങ്ങി പ്രകൃതി കനിഞ്ഞുനല്കിയ ഒട്ടേറെ വൈഭവം നിറഞ്ഞ ഇടങ്ങളും റാന്നിക്ക് തന്നെ സ്വന്തം. തീർഥാടന ടൂറിസത്തിനും ഉത്തരവാദിത്തമുള്ള ടൂറിസത്തിനും റാണിയിൽ മികച്ച ഭാവിയുണ്ട്. ടൂറിസം ഒരു ശീലമായി, ഒരു സംസ്കാരമായി മാറ്റാനുള്ള ശ്രമങ്ങളാണ് നാം നടത്തേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി പുതിയ സംരംഭങ്ങൾക്ക് റാന്നിയിൽ തുടക്കം നൽകും.

publive-image

പ്രമോദിൻറെ ചിന്തകളും, വീക്ഷണങ്ങളും റാന്നിയുടെ ഭാവിക്കുവേണ്ടിയുള്ളവയാണ്. ഒരു ഇലക്ഷൻ കാലത്തേക്ക് മാത്രം വേണ്ടി നിരത്തുന്ന പൊള്ള വാചനങ്ങൾ അല്ല ഇവ. വളരെ സൂക്ഷ്മതയോടെ റാന്നിയെ തൊട്ടറിഞ്ഞുകൊണ്ട് അദ്ദേഹം മുന്നിൽ വെക്കുന്ന ഈ മാറ്റങ്ങൾ റാന്നി ഏറ്റെടുത്തു കഴിഞ്ഞു. റാന്നിയുടെ ഭാവിക്കായി ഉറപ്പാണ് പ്രമോദ് നാരായൺ, ഉറപ്പാണ് എൽഡിഎഫ്.

pathanamthitta news pramod narayan
Advertisment