Advertisment

വിദ്യാഭ്യാസം, വായന, വാക് ചാരുത… പത്തനംതിട്ടയിലെ ഒന്നാം നമ്പര്‍ സ്ഥാനാര്‍ഥിയായ അഡ്വ. പ്രമോദ് നാരായണനുവേണ്ടി യുവതയുടെ ഒരുകൈ സഹായം ! റാന്നിയില്‍ വെന്നിക്കൊടി പാറിക്കാനുറച്ച് പ്രമോദും കൂട്ടരും !

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

Advertisment

പത്തനംതിട്ട: വിദ്യാഭ്യാസംകൊണ്ടും പ്രാഗല്‍ഭ്യംകൊണ്ടും ജില്ലയിലെ സ്ഥാനാര്‍ഥികളില്‍ ഒന്നാമനായ റാന്നിയിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി അഡ്വ. പ്രമോദ് നാരായണന് യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സ്വീകാര്യത ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആവേശമാകുന്നു. പ്രമോദിനുവേണ്ടി ന്യൂജെന്‍ വിദ്യാര്‍ഥികളടക്കം പ്രചരണ പരിപാടികള്‍ ഏറ്റെടുത്ത് രംഗത്തുവന്നിരിക്കുന്നത് ശ്രദ്ധേയമാണ്.

റാന്നിയുടെ വികസന സ്വപ്നങ്ങള്‍ വിവരിക്കുന്ന 'റാന്നി വിഷന്‍ 2026' ജനകീയ മാനിഫെസ്റ്റോ അവതരിപ്പിച്ചുകൊണ്ടാണ് പ്രമോദ് നാരായണന്‍ പ്രചരണത്തിന്‍റെ മൂന്നാം ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചത്. യുവത്വത്തിനും തൊഴിലവസരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന വികസന സങ്കല്‍പങ്ങളാണ് പ്രമോദ് അവതരിപ്പിക്കുന്നത്.

publive-image

ഇതോടെ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. യുവാക്കള്‍ കൂട്ടത്തോടെ പ്രചരണം ഏറ്റെടുത്ത് യുവാക്കളുടെ പര്യടനം സംഘടിപ്പിച്ചിരുന്നു. ഇടതു യുവജന സംഘടനകളുടെ ബാനറിലായിരുന്നു പര്യടനം എങ്കിലും രാഷ്ട്രീയത്തിനതീതമായിരുന്നു പങ്കാളിത്തം.

22-ാം വയസില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം അതിനിടെ എന്‍എല്‍ബിയും ഗവേഷണവും പൂര്‍ത്തിയാക്കിയിരുന്നു. പരന്ന വായന ഹോബികളിലൊന്നായി കൊണ്ടുനടക്കുന്ന ഇദ്ദേഹം മികച്ചൊരു വാഗ്മികൂടിയാണ്. പ്രചരണ പരിപാടികള്‍ക്കിടെ പ്രമോദിന്‍റെ പ്രസംഗം കേള്‍ക്കാന്‍ മാത്രം പങ്കെടുക്കുന്നവര്‍ ഏറെയാണ്.

pathanamthitta news pamod narayan
Advertisment