Advertisment

റാന്നിയുടെ വികസന സ്വപ്നങ്ങൾക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പ്രമോദ് നാരായണന്‍റെ ഉറപ്പ്

New Update

publive-image

Advertisment

റാന്നി: രാഷ്ട്രീയങ്ങൾക്കപ്പുറം കേരള സംസ്ഥാനം ആഗ്രഹിക്കുന്ന തുടർഭരണം വരുമ്പോൾ റാന്നിയിൽ നിന്നൊരു ഇടതുപക്ഷ എംഎൽഎയെ ഉറപ്പ് നൽകികൊണ്ട് പ്രമോദ് നാരായണിന്റെ പ്രചാരണങ്ങൾ അതിവേഗത്തിൽ. രാജു എബ്രഹാം നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാവണമെന്ന് ഇവിടുത്തെ ഓരോ ജനങ്ങളും ആഗ്രഹിക്കുന്നതുകൊണ്ടുതന്നെ റാന്നിയിൽ പ്രമോദ് നാരായണിന്റെ വിജയം സുനിശ്ചിതമാണ്.

കോൺഗ്രസ് ബിജെപി സ്ഥാനാർത്ഥികളെ പോലെ വെറുപ്പിന്റെ രാഷ്ട്രീയമല്ല അദ്ദേഹം പറയുന്നത് മറിച്ച് റാന്നിയുടെ വികസനത്തിന് വേണ്ടിയുള്ള സ്വപ്നങ്ങളാണ് അദ്ദേഹത്തിന്റെ പങ്കുവെക്കുന്നത്. റാന്നിയെ ഒരു എഡ്യൂക്കേഷൻ ഹബ്ബാക്കികൊണ്ട് കേരളത്തിലെ തന്നെ ഒരു വികസിത മണ്ഡലമാക്കാനുള്ള സ്വപ്നമാണ് അദ്ദേഹം ജനങ്ങളോട് പങ്കുവെക്കുന്നത്. വിദ്യാഭ്യാസം ഉപയോഗിച്ച് എങ്ങനെ ഒരു സമൂഹത്തെ മെച്ചപ്പെടുത്താം എന്ന കാഴ്ചപ്പാടിലാണ് അദ്ദേഹം മുന്നോട്ട് പോവുന്നത്.

publive-image

റാന്നിക്കായി അദ്ദേഹം ഉണ്ടാക്കിയിട്ടുള്ള ജനകീയ മാനിഫെസ്റ്റോയിൽ വനിതകൾക്കും, കർഷകർക്കും, യുവാക്കൾക്കും, മടങ്ങിയെത്തിയ പ്രവാസികൾ അടക്കമുള്ളവർക്കുള്ള ശാക്തീകരണവും, നൈപുണ്യ വികസന പദ്ദതികളും ഉറപ്പ് നൽകുന്നു. മനോഹരമായ മലമ്പ്രദേശങ്ങളുള്ള റാന്നിയെ ലോകത്തിനുമുന്നിൽ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആകാനും അദ്ദേഹം വിഭാവനം ചെയ്യുന്നു. വോട്ട് നേടാൻ പൊള്ളയായ വികസന സ്വപ്‌നങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുന്ന കോൺഗ്രസ്സും ബിജെപിയും പ്രമോദ് നാരായൺ വിഭാവനം ചെയ്യുന്ന വികസന സ്വപ്നങ്ങൾക്കുമുന്നിൽ അടിപതറുമെന്നുള്ള കാര്യം ഉറപ്പാണ്.

pathanamthitta news pramod narayan
Advertisment