Advertisment

റാന്നിയെ ഇളക്കിമറിച്ചു എൽഡിവൈഎഫിൻറെ യൂത്ത് മാർച്ച്; വിജയമുറപ്പിച്ചു പ്രമോദ് നാരായണൻ

New Update

publive-image

Advertisment

റാന്നി: ഏതൊരു സ്ഥാനാർത്ഥിയും ആഗ്രഹിക്കുന്ന ആവേശവും ആഹ്ളാദ തിമിർപ്പിലുമായിരുന്നു ഇന്നലെ റാന്നി. ബൈക്ക് റാലിയുടെ ഭാഗമായി ആയിരത്തിൽ പരം ആളുകളാണ് പങ്കെടുത്തത്, ഈ നിമിഷം നേരിട്ട് കാണുന്നതിനായി കൂടുതൽ ആളുകൾ റാന്നിയിൽ തിങ്ങിക്കൂടി. റാന്നിയിലെ യുവാക്കൾ ആർക്കൊപ്പം എന്നത് ഇപ്പോൾ നിസ്സംശയം പറയാം. പ്രമോദിനെ റാന്നിയിലേക്ക് രണ്ടുകയ്യും നീട്ടി സ്വാഗതം ചെയ്തു എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഈ ബൈക്ക് റാലിയിലൂടെ ജനങ്ങൾ നൽകിയ പിന്തുണ.

publive-image

റാന്നിയെ ഇടതുപക്ഷത്ത് ഉറപ്പിച്ചു തന്നെ നിർത്തുമെന്ന യുവതയുടെ ദൃഡപ്രതിജ്ഞയ്ക്ക് കൂടിയാണ് റാന്നി പട്ടണം അക്ഷരാർത്ഥത്തിൽ സാക്ഷ്യം വഹിച്ചത്. പ്രമോദിനെ വ്യക്തിഹത്യ ചെയ്തവർക്കും, പൊള്ള പ്രചാരണങ്ങൾ അടിച്ചേല്പിച്ചവർക്കും ഇത് റാന്നി നൽകിയ മറുപടിയാണ്.

റാന്നിക്കാവിശ്യം റാന്നിയുടെ വികസനത്തെ നയിക്കുന്ന ഒരു ദീർഘവീക്ഷണമുള്ള നേതാവിനെയാണ്. എൽഡിഎഫ് സർക്കാർ ഈ കഴിഞ്ഞ അഞ്ചു വർഷത്തിൽ കാഴ്ചവെച്ച വികസന കുതിപ്പിൻറെ തുടർച്ച ആഗ്രഹിക്കുന്ന റാന്നിയിലെ ജനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനനാളുകളിലും ആവേശഭരിതരാണ്. അതുകൊണ്ട് തന്നെ ഉറപ്പാണ് പ്രമോദ് നാരായൺ... ഉറപ്പാണ് റാന്നി…

pathanamthitta news pramod narayan
Advertisment