Advertisment

"നിങ്ങളെ പോലെ ഉള്ളവർ ഉള്ളപ്പോൾ നമ്മൾ എങ്ങനെ തോൽക്കാനാ സഖാവേ" പ്രമോദ് നാരായൺ പറയുന്നു... റാന്നിയിൽ കത്തിക്കയറി പഴയ എസ്എഫ്ഐ നേതാവ് ! ഇത്തവണയും ചുവക്കാൻ റാന്നി !

New Update

publive-image

Advertisment

റാന്നി: ഇത്തവണയും റാന്നി ചുവക്കും എന്ന് ഉറപ്പിക്കുന്നതാണ് റാന്നിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനത്തിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ട് പതിറ്റാണ്ടുകാലം രാജു എബ്രഹാം കാത്തുസൂക്ഷിച്ച ഇടതുപക്ഷ കോട്ട തകർക്കാനുള്ള അസ്ത്രങ്ങൾ ആവനാഴിയിലില്ല എന്ന് തിരിച്ചറിഞ്ഞ യുഡിഎഫ് നേതൃത്വം അങ്കലാപ്പിൽ ആണ്. സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ചയുണ്ടായി എന്ന് ആരോപിച്ച് കെപിസിസിക്ക് ജില്ലാ നേതൃത്വത്തിൽ ചിലർ റിപ്പോർട്ട് നൽകി കഴിഞ്ഞു.

തോൽവിയുടെ ഉത്തരവാദിത്വം ആരുടെമേൽ കെട്ടിവെച്ച് കൈകഴുകണം എന്ന് യുഡിഎഫ് ക്യാമ്പ് ചര്‍ച്ച ആരംഭിക്കുമ്പോൾ മറു പക്ഷത്ത് കൂടുതൽ കരുത്തോടെ മുന്നേറുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി പ്രമോദ് നാരായൺ.

publive-image

പണ്ട് പാർട്ടി വേദികളെ ഇളക്കിമറിച്ച ആ പഴയ എസ്എഫ്ഐ നേതാവിനെ അനുസ്മരിപ്പിക്കും വിധം പ്രമോദ് നാരായൺ പ്രസംഗ വേദികളിൽ കത്തിക്കയറുമ്പോൾ റാന്നിയിലെ ജനങ്ങളും അദ്ദേഹത്തോടൊപ്പം ആവേശത്തിലാണ്.

വായ്പ്പൂരിലെ സ്വീകരണ വേദിയിൽ പ്രായാധിക്യം മൂലം കാഴ്ച്ച ശക്തിനഷ്ട്ടപ്പെട്ട വൃദ്ധനായ സഖാവ് വിഷമതകൾ മറന്ന് സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയപ്പോൾ പ്രമോദ് നാരായൺ പ്രസംഗിച്ചത് "നിങ്ങളെ പോലെയുള്ളവർ ഉള്ളപ്പോൾ, നമ്മൾ എങ്ങനെ തോൽക്കാനാ സഖാവേ എന്നാണ്". ജനഹൃദയങ്ങളിൽ ഇടം പിടിച്ചുകൊണ്ട്, റാന്നിയുടെ വികസന കാഴ്ചപ്പാടിനെ ഒരു പുത്തൻ തലത്തിലേക്കെത്തിക്കാനായി എൽഡിഎഫ് തങ്ങളുടെ തേരോട്ടം തുടരുകായാണ്. ഉറപ്പാണ് റാന്നി…

ranni news
Advertisment