Advertisment

കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകാത്ത പ്രതിപക്ഷം കർഷക സമൂഹത്തെ ഒന്നടങ്കം വഞ്ചിക്കുകയാണ്: റാന്നിയിലെ ഇടതുപക്ഷ സ്ഥാനാർഥി പ്രമോദ് നാരായൺ

New Update

publive-image

Advertisment

റാന്നി: രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, നൂറ് ദിവസത്തിന് മുകളിലായി സമരം ചെയ്യുന്ന കർഷകർ, പെട്രോൾ ഡീസൽ വിലവർധന, ഇവയൊന്നും തിരഞ്ഞെടുപ്പിൽ ചർച്ചയാകരുതെന്ന കോൺഗ്രസ്സ് നയം അവർക്ക് ഈ നാട്ടിലെ ജനങ്ങളോടുള്ള പ്രതിബദ്ധത വിളിച്ചോതുന്നതാണ്.

രാജ്യത്തെ കർഷകർ നൂറ് ദിവസങ്ങൾക്ക് മുകളിലായി കൊടും തണുപ്പും ചൂടും അതീജീവിച്ച് സ്വന്തം അസ്തിത്വം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ഇതിനെ പറ്റി കോൺഗ്രസ്സ് ഒരു അക്ഷരം മിണ്ടുന്നുണ്ടോ? നമ്മുടെ കർഷക സമൂഹത്തെ പോലും ബാധിക്കുന്ന ഈ കർഷകബില്ലുകൾ ഈ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ടതല്ലേ?

ഇവിടെ പാചകവാതക-ഇന്ധന വിലവർധന മൂലം ജനം നട്ടം തിരിയുമ്പോൾ കോൺഗ്രസ്സ് നേതൃത്വത്തിന് ആകെ തിരഞ്ഞെടുപ്പ് വിഷയമാക്കാൻ ഉള്ളത് കുറച്ച് വിലകുറഞ്ഞ ആരോപണങ്ങൾ മാത്രമാണ്. ബിജെപിയെ സഹായിക്കാനായി ഈ വിഷയങ്ങൾ കോൺഗ്രസ്സ് നേതൃത്വം മനപ്പൂർവ്വം മാറ്റിനിർത്തുകയാണ്. അതിന് പകരമായി എവിടെയൊക്കെ ബിജെപി കോൺഗ്രസ്സിനെ സഹായിക്കും?  റാന്നി എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ മണ്ഡല പര്യടനത്തിനിടയിൽ ഉയർത്തിയ ചില ചോദ്യങ്ങൾ റാന്നി ഏറ്റെടുത്തിരിക്കുകയാണ്.

"നമ്മുടെ കേരളത്തെ സാമൂഹികമായി പിന്നോട്ട് നടത്താനാണ് ഇപ്പോൾ കോൺഗ്രസ്സ് ശ്രമം, ജാതിപരമായും മതപരമായുമുള്ള ഭിന്നതകൾ ഉയർത്തിക്കാട്ടി വോട്ട് നേടുക എന്ന തരത്തിലേക്ക് ഗാന്ധിജിയുടേയും നെഹ്റുവിന്റെയും പാർട്ടി അധഃപതിച്ചതിൽ ദുഖിക്കാനേ നമുക്ക് കഴിയു. പക്ഷെ കേരളത്തിലെ ജനങ്ങൾ അവരോട് ചോദിക്കും. ഈ നാടിന്റെ ഉന്നതിക്കായി, ഒരു പുതിയ കേരളത്തിനായി നിങ്ങൾക്ക് എന്താണ് പറയാനുള്ളത്, പ്രവർത്തിക്കാനുള്ളത്. ഈ നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിച്ച കിഫബിയും, ലൈഫ് മിഷനും പോലെയുള്ള പദ്ധതികൾ നിർത്തലാക്കും എന്ന് പറയുന്നതല്ലാതെ കേരളത്തിനായി നിങ്ങൾ എന്താണ് ചെയ്യുക." റാന്നിയിലെ പ്രസംഗവേദികളിൽ കത്തിക്കയറുകയാണ് പ്രമോദ്. റാന്നിയിലെ ജനങ്ങൾ ഏറ്റെടുത്ത പ്രചാരണം. ഉറപ്പാണ് റാന്നി.

ranni news
Advertisment