Advertisment

പൂര്‍ണ്ണിമയുടെ പ്രാണയില്‍ സുന്ദരിയായി പ്രിയ വാര്യര്‍; ചിത്രങ്ങള്‍ കാണാം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി: ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ജീവിതം മാറി മറിഞ്ഞ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഒരു അഡാറ് ലവാണ് പ്രിയയുടെ പേര് ആഗോള തലത്തില്‍ ഉയര്‍ത്തിയത്. ഷാന്‍ റഹ്മാന്‍ ഇണം നല്‍കി വിനീത് ശ്രീനിവാസന്‍ ആലപിച്ച മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുളള ആ കണ്ണിറുക്കലായിരുന്നു പ്രിയയുടെ തലവര തന്നെ മാറ്റി മറിച്ചത്.

സിനിമ പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ പ്രിയ ആഗോള തലത്തില്‍ താരമായി മാറിയിരിക്കുകയാണ്. പ്രിയുടെ സൈറ്റടിയും ഇന്റര്‍നാഷണല്‍ ലെവലില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാഷണല്‍ ക്രഷ് എന്നുളള വിശേഷണവും പ്രിയയെ തേടിയെത്തി. ഇപ്പോഴിതാ താരത്തിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയിലും ഫാഷന്‍ ലോകത്തും ശ്രദ്ധ നേടിയിരിക്കുകയാണ്. ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് പ്രിയ ഞെട്ടിപ്പിക്കുന്ന മേക്കോവറിലെത്തിയത്.

പ്രിയയുടെ മേക്ക് ഓവറാണ് ഫാഷന്‍ ലോകത്തെ പ്രധാന ചര്‍ച്ച വിഷയം. എന്തായാലും താരത്തിന്റെ ലുക്ക് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രിയയുടെ പുതിയ ലുക്കിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നുളള ചോദ്യമാണ് എല്ലാവരുടേയും മനസ്സില്‍.

Image result for പ്രിയ വാര്യര്‍

 

ആപ്പില്‍ ഗ്രീന്‍ നിറത്തിലുളള ലഹങ്ക ധരിച്ചാണ് പ്രിയ ചടങ്ങിനെത്തിയത്. വസ്ത്രം പോലെ ആക്സ്സറീസും മേയ്ക്കപ്പും ഒരു പോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആപ്പിള്‍ ഗ്രീന്‍ നിറത്തിലുളള ലെഹങ്കയ്‌ക്കൊപ്പം ഓഫ് ഷോള്‍ഡര്‍ ഡ്രോപ് ബ്ലൗസാണ് ഉപയോഗിച്ചിരിക്കുന്നത്. സ്‌കര്‍ട്ടിനോടൊപ്പം സ്റ്റേറ്റ്‌മെന്റുമുണ്ട്. ഇതേ മാതൃകയില്‍ തന്നെ ഡ്രേപ് ബ്ലൗസില്‍ ബ്രൂച്ചും നല്‍കിയിട്ടുണ്ട്. ഡ്രാമാറ്റിക് ലുക്ക് നല്‍കുന്ന ഈ ലഹങ്ക അമിതമായ അലങ്കാരങ്ങള്‍ ഒഴിവാക്കിയാണ് ശ്രദ്ധനേടുന്നത്.

പ്രിയയുടെ പുതിയ മേക്ക് ഓവറിനു പിന്നില്‍ നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണ്ണിമ ഇന്ദ്രജിത്താണ്. പൂര്‍ണ്ണിമയുടെ പ്രാണയാണ് പ്രിയയ്ക്ക് ഈ വസ്ത്രം ഡിസൈന്‍ ചെയ്ത് നല്‍കിയത്. സെലിബ്രിറ്റി ഡിസൈനറായ പൂര്‍ണ്ണിമയുടെ എല്ലാ വര്‍ക്കുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ പൂര്‍ണ്ണിമയുടെ ബ്രാന്റ് പ്രശംസ നേടിയിട്ടുണ്ട്. ഇപ്പോഴിതാ പൂര്‍ണ്ണിമയുടെ പുതിയ വര്‍ക്കില്‍ പ്രിയയുടെ അഡാറ് ഗെറ്റപ്പ് തരംഗമായിട്ടുണ്ട്.

publive-image

മലയാള താരങ്ങളുടെ പ്രിയപ്പെട്ട ഡിസൈനറാണ് പൂര്‍ണ്ണിമ. ഭൂരിഭാഗം താരങ്ങളും വിവാഹത്തിനും മറ്റും പൂര്‍ണ്ണിമ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ഉപയോഗിക്കാറുളളത്. കല്യാണങ്ങള്‍ക്ക് മാത്രമല്ല അവാര്‍ഡ് ഷോ കളിലും മറ്റും താരങ്ങളെ ഹൈലൈറ്റ് ചെയ്യുന്നത് പ്രാണയിലെ വസ്ത്രങ്ങളായിരിക്കും. മലയാളം തമിഴ് സിനിമയില്‍ സജീവമായിരിക്കുന്ന കാലഘട്ടത്തിലായിരുന്നു പൂര്‍ണിമ ഇന്ദ്രജിത്ത് വിവാഹം. പിന്നീട് സിനിമ മേഖലയില്‍ നിന്ന് ബ്രേക്ക് എടുത്ത് ഫാഷന്‍ മേഖലയിലേയ്ക്ക് തിരിയുകയായിരുന്നു. അഭിനയ ജീവിതത്തില്‍ നിന്ന് മാത്രമാണ് പൂര്‍ണ്ണിമ ബ്രേക്ക് എടുത്തത്. അവതാരിക എന്ന നിലയില്‍ താരം തിളങ്ങി നിന്നിരുന്നു.

Image result for പ്രാണയില്‍  പ്രിയ വാര്യര്‍

 

Advertisment