Advertisment

സ്വാതന്ത്ര്യത്തിന്റെ സംഗീതവുമായി ‘പ്രാണ’ ; പ്രോമോ സോങ് പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

വി കെ പ്രകാശിന്റെ സംവിധാനത്തില്‍ നിത്യ മേനോനെ മുഖ്യകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം പ്രാണയുടെ പ്രോമോ സോങ് പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മമ്മൂട്ടി ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. പഞ്ചഭൂതങ്ങളെ ചിത്രീകരിക്കുന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയ പ്രോമോ സോങ് ആണിത്. ശില്‍പ രാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. രതീഷ് വേഗയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ചിത്രം ജനുവരി 18ന് തിയേറ്ററുകളിലെത്തും. നാല് ഭാഷകളില്‍ ഒരുമിച്ച് നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രാണയ്ക്കുണ്ട്.

&feature=youtu.be&fbclid=IwAR13SfIxH9PBzX-RaU3C5pKzUwkrvQpS2DVoQMF6UYh6XnriQxVwngmIbWc

 

മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ നിര്‍മിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി റിലീസ് ചെയ്യും.പ്രേക്ഷകര്‍ക്ക് ഒരു പുതിയ ശ്രവ്യദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ ഛായാഗ്രഹണത്തിന്റെ ഗുരുവായ പി.സി ശ്രീറാമാണ്.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സിനിമാ ചരിത്രത്തില്‍ ആദ്യമായി സിങ്ക് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധനായ ലൂയി ബാങ്ക്‌സിന്റെതാണ് സംഗീതം.

Advertisment