Advertisment

ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ണാ​ബ് മു​ഖ​ർ​ജി നാ​ഗ്പൂ​രി​ലെ​ത്തി

New Update

Image result for pranab mukherjee

ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ൻ രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി നാ​ഗ്പൂ​രി​ലെ​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ണാ​ബി​നെ സ്വീ​ക​രി​ച്ചു. ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന വാ​ർ​ഷി​ക പ​രി​ശീ​ല​ന ക്യാ​മ്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യാ​തി​ഥി​യാ​യാ​ണു പ്ര​ണാ​ബ് നാ​ഗ്പൂ​രി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് പ​രി​പാ​ടി.

മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​കൂ​ടി​യാ​യ പ്ര​ണാ​ബ് മു​ഖ​ർ​ജി ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള​വ​ർ ക​ത്ത​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ണാ​ബി​ന്‍റെ നി​ല​പാ​ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തു പ ​റ​യാ​നു​ണ്ടെ​ങ്കി​ലും അ​ത് നാ​ഗ്പൂ​രി​ൽ പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

Advertisment