Advertisment

ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയെന്ന് പ്രണബ് മുഖര്‍ജി; ‘ഇവിടെ വന്നതു ദേശം, ദേശീയത, ദേശസ്‌നേഹം എന്നിവയെക്കുറിച്ചു പറയാന്‍’

New Update

ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്, മതനിരപേക്ഷത അതിന്റെ പ്രകൃതമാണെന്നും മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. വൈവിദ്യങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയുമാണ് നമ്മള്‍. അസഹിഷ്ണുത നമ്മുടെ ദേശീയതയെ നേര്‍പ്പിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ഇവിടെ വന്നതു ദേശം, ദേശീയത, ദേശസ്‌നേഹം എന്നിവയെക്കുറിച്ചു പറയാനാണെന്നും അദേഹം പറഞ്ഞു. കണ്ണടയ്ക്കുമ്പോള്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള ഇന്ത്യയെയാണു സ്വപ്നം കാണുന്നത്. ത്രിപുര മുതല്‍ ദ്വാരക വരെ. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ. എണ്ണമില്ലാത്ത സമുദായങ്ങള്‍, ഭാഷകള്‍, വംശങ്ങള്‍, ജാതികള്‍… എല്ലാം ഒരേ ഭരണഘടനയ്ക്കു കീഴില്‍. ഈ ഏക സ്വത്വത്തെയാണു ഭാരതീയത എന്നു വിളിക്കുന്നത്.

രാഷ്ട്രീയ അഭിപ്രായമുള്ളവരാകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും നമ്മളെല്ലാവരും രാജ്യത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയാണു പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലാക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്ഗേവാര്‍ ഇന്ത്യയുടെ മഹത് പുത്രനാണെന്ന് മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഹെഡ്ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്ന് അദ്ദേഹം സന്ദര്‍ശക ഡയറിയില്‍ കുറിച്ചു.

Advertisment