തുടക്കത്തില്‍ തന്നെ താരപുത്രനായ പ്രണവ് മോഹന്‍ലാല്‍ മമ്മൂട്ടിയെ കടത്തിവെട്ടി. മമ്മൂട്ടി ചിത്രത്തേക്കാള്‍ സാറ്റലൈറ്റ് തുക നല്‍കി പ്രണവിന്റെ ചിത്ര൦ സ്വന്തമാക്കിയിരിക്കുകയാണ് മലയാള ചാനല്‍ .
6 കോടി രൂപയ്ക്ക് അമൃതാ ടിവിയാണ് പ്രണവിന്റെ ജിത്തു ജോസഫ് ചിത്രം ആദി സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ് 4.25 കോടി രൂപയ്ക്കാണ് പോയത്.
തികച്ചും പുതുമുഖ ചിത്രമായ ക്വീന്‍ 3 കോടി 75 ലക്ഷം രൂപയ്ക്ക് മഴവില്‍ മനോരമയും ജയറാം ചിത്രം ദൈവമേ കൈതൊഴാം കെ കുമാറാകണം 2കോടി 50 ലക്ഷത്തിന് സിടിവയുമാണ് സ്വന്തമാക്കിയത്. കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭു 3കോടി 90 ലക്ഷം സാറ്റലൈറ്റ് നേടി. സമീപകാലത്ത് വിറ്റു പോയതില്‍ മുന്തിയ തുക ലഭിച്ചത് പ്രണവ് ചിത്രത്തിനാണ്