Advertisment

500 രൂപയുംകൊണ്ട് എവിടെയും പോകും. ലോറികളിലും മറ്റും ലിഫ്റ്റ് ചോദിക്കും. കാശ് തീരുമ്പോള്‍ കൂട്ടുകാരെ വിളിച്ച് 100 അക്കൗണ്ടില്‍ ഇടാന്‍ പറയും - പ്രണവ് മോഹന്‍ലാലിന്‍റെ ആരും അറിയാത്ത കഥകള്‍ വെളിപ്പെടുത്തി കല്യാണി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സൂപ്പര്‍താരം മോഹന്‍ലാലിന്‍റെ മകന്‍ പ്രണവുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന സുഹൃത്ത് സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയാണ്. ഇരുവരും തമ്മില്‍ സൗഹൃദത്തിന്റെ നല്ല രസതന്ത്രമാണ്.

അതിനാല്‍ തന്നെ പ്രണവിന്റെ രഹസ്യങ്ങള്‍ അവന്‍റെ മാതാപിതാക്കളേക്കാള്‍ അറിയുന്നതും കല്യാണിക്കാണ് . ആദ്യമായി ആ രഹസ്യങ്ങള്‍ തുറന്നുപറയുകയാണ് കല്യാണി .

പ്രണവ് കഠിനാധ്വാനിയാണ്. ചെറുപ്പം മുതൽ ഏത് മലയിലും വലിഞ്ഞു കയറും. ആരെയും പേടിക്കില്ല. പ്രകൃതിയാണ് ഇഷ്ടപ്പെട്ട കഥാപാത്രം. ആർക്കു മുന്നിലും തല കുനിക്കില്ല ജിത്തു ജോസഫിന്റെ അസിസ്റ്റന്റായിരുന്നപ്പോൾ സെറ്റിലെ മറ്റ് അസിസ്ന്റന്റുകൾക്കൊപ്പമാണ് താമസിച്ചത്.

publive-image

മോഹൻലാലിന്റെ മകൻ എന്ന പരിഗണന നൽകി പ്രത്യേക മുറിയും മറ്റ് സൗകര്യങ്ങളും നൽകാൻ ക്രൂ തയാറായിരുന്നു. എന്നാൽ അതിനൊന്നും പ്രണവ് നിന്നു കൊടുത്തില്ല.

തന്നെ മോഹൻലാലിന്റെ മകനായി കാണരുതെന്നും സഹസംവിധായകനായി മാത്രം കാണണമെന്നും പ്രണവ് ആവശ്യപ്പെട്ടു ഒടുവിൽ പ്രണവിന് പ്രത്യേക പരിഗണന നൽകരുതെന്ന് സംവിധായകന് തന്നെ ആവശ്യപ്പെടേണ്ടി വന്നു.

പ്രിയനും ലാലും തമിലുള്ള ബന്ധം ആഗോളപ്രശസ്തമാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമുണ്ട്. പ്രണവും കല്യാണിയും തമ്മിൽ അടുത്തത് അങ്ങനെയാണ്. പ്രണവും കല്യാണിയും തമ്മിലുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

publive-image

ഇത് കണ്ട് ഇവർ തമ്മിലുള്ള ബന്ധം എന്താണെന്നു വരെ ചോദിച്ചവരുണ്ട്. പ്രണവിനെ അറിയാത്തവരാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് കല്യാണി പറയാറുണ്ട്.

പ്രണവിന് പ്രണയിക്കാനൊന്നും താത്പര്യമില്ല. ആൾ മറ്റൊരു ലോകത്താണ് ജീവിക്കുന്നത്. അഭിനയിക്കാൻ പോലും പ്രണവിന് യഥാർത്ഥത്തിൽ താത്പര്യമില്ലെന്നാണ് കല്യാണി പറയുന്നത്.

മരങ്ങളിൽ വലിഞ്ഞു കയറുന്ന ആളായിരുന്നു പണ്ടേ പ്രണവ്. പേഴ്‌സ് കൊണ്ടു നടക്കാറില്ല. 500 രൂപയും കൊണ്ട് എവിടെയും പോകും. ലോറികളിലും മറ്റും ലിഫ്റ്റ് ചോദിച്ചാണ് സ്ഥിരം യാത്ര.

പണം തീർന്നാൽ കൂട്ടുകാരെ വിളിക്കും.100 രുപ അക്കൗണ്ടിലിടാൻ പറയും. ഒരു ഫാം ഹൗസാണ് പ്രണവിന്റെ സ്വപ്നം.

പ്രണവിന്റെയും കല്യാണിയുടെ ചിത്രങ്ങൾ മോഹൻലാലിന്റെ മകൾ വിസ്മയ ആണ് കല്യാണിക്ക് അയച്ചുകൊടുത്തത്. കല്യാണിയുടെ അമ്മ ചിത്രങ്ങൾ മോഹൻലാലിന്റെ ഭാര്യ സുചിത്രക്ക് അയച്ചുകൊടുത്തു. നമ്മുടെ മക്കൾ കല്യാണം കഴിക്കാൻ പോകുന്നു എന്ന അടികുറിപ്പോടെ.

ആദിയിലെ അഭിനയത്തിനു ശേഷം പ്രണവ് മോഹൻലാൽ ഹിമാലയത്തിലേക്ക് പോയതെന്തിന്? പലർക്കും ആ രഹസ്യം എന്താണെന്നറിയില്ല. കല്യാണിയാണ് ആ രഹസ്യം വെളിപ്പെടുത്തിയത്.

സിനിമയിൽ അഭിനയിക്കാൻ മാറി നിന്നപ്പോൾ കൈകൾ സോഫ്റ്റായി പോയെന്നാണ് പ്രണവ് പറയുന്നത്. മലക്കയറ്റത്തിലൂടെ കൈകൾ ഹാർഡാക്കാനാണ് പ്രണവ് ഹിമാലയത്തിലേക്ക് പോയത്.

മലക്കയറ്റം പ്രണവിന് ഇഷ്ടപ്പെട്ട വിനോദമാണ്. പ്രണവ് കല്യാണിയെ ഫോണിൽ വിളിക്കാറില്ല. എങ്കിലും അവർ തമ്മിൽ ഒരു അണ്ടർസ്റ്റാന്റിംഗ് ഉണ്ട്.

malayala cinema
Advertisment