‘പ്രണയ മീനുകളുടെ കടല്‍’ ടീസര്‍ പുറത്തെത്തി…സ്‌ക്രീനില്‍ സാഹസം കാട്ടാന്‍ വിനായകന്‍

ഫിലിം ഡസ്ക്
Wednesday, July 17, 2019

വിനായകനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘പ്രണയ മീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. വിനായകന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന, 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.

ലക്ഷദ്വീപ് പശ്ചാത്തലമാക്കുന്നുവെന്നല്ലാതെ ഈ സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. കമല സുരയ്യയുടെ ജീവിതം പറഞ്ഞ ‘ആമി’ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് കമലും ജോണ്‍ പോളും ചേര്‍ന്നാണ്. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ഷാന്‍ റഹ്മാന്‍. വിനായകനൊപ്പം ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, റിധി കുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

×