Advertisment

മാമാങ്കം നായിക പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു ;വിവാഹം ഡൽഹിയിൽ വച്ച്

author-image
ഫിലിം ഡസ്ക്
New Update

മാമാങ്കം നായിക പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് വരൻ. വിവാഹക്കാര്യം പ്രാചി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി ഈ വിവരം പങ്കുവച്ചിരിക്കുന്നത്.

Advertisment

publive-image

എന്നാൽ, കൊവിഡിനെ തുടർന്ന് എല്ലാ വിധ മുൻകരുതലോടെയാകും ചടങ്ങുകൾ നടക്കുന്നതെന്നും നടി പ്രാചി പറഞ്ഞു.50 പേരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരേ ദിവസമായിരിക്കും വിവാഹ നിശ്ചയവും വിവാഹവും നടക്കുക. അതിഥികൾ മാസ്‌ക് ധരിക്കണം.

വിവാഹ വേദിയിൽ മാസ്‌കും സാനിടൈസറും ഉണ്ടാകുമെന്നും പ്രാചി അറിയിച്ചു.ഓഗസ്റ്റ് 7നാണ് വിവാഹം. ഓഗസ്റ്റ് 3 മുതൽ ആഘോഷങ്ങൾ തുടങ്ങും. ഡൽഹിയിൽ വച്ചാണ് വിവാഹം നടക്കുന്നത്.

pranchi marriage
Advertisment