Advertisment

ചീഫ് ജസ്റ്റിസിനെയും സുപ്രീം കോടതിയെയും വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റ്; പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തി, കുറ്റക്കാരനെന്ന് സുപ്രീം കോടതി

New Update

ഡല്‍ഹി: സീനിയര്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യക്കുറ്റം ചെയ്തതായി സുപ്രീം കോടതി. ചീഫ് ജസ്റ്റിസിനെയും സുപ്രീം കോടതിയെയും വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റുകളുടെ പേരില്‍ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.

Advertisment

publive-image

പ്രശാന്ത് ഭൂഷണു നല്‍കേണ്ട ശിക്ഷ സംബന്ധിച്ച് ഈ മാസം 20ന് വാദം കേള്‍ക്കുമെന്ന്, കേസില്‍ വിധി പ്രസ്താവം നടത്തിക്കൊണ്ട് ജസ്റ്റിസ് ബിആര്‍ ഗവായി പറഞ്ഞു. ജസ്റ്റിസ് ഗവായിയെക്കൂടാതെ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

 

prasanth bhusan
Advertisment