Advertisment

മൂന്നു മുഖ്യമന്ത്രിമാര്‍ പൗരത്വ ഭേദഗതി ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ നോ പറഞ്ഞു കഴിഞ്ഞു ; മറ്റുള്ളവര്‍ക്കു നിലപാട് വ്യക്തമാക്കാനുള്ള സമയമാണിത് ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രശാന്ത് കിഷോർ

New Update

ഡൽഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജനതാദള്‍ നേതാവുമായ പ്രശാന്ത് കിഷോർ. പാർലമെന്റിൽ ഭൂരിപക്ഷം വിജയിച്ചുവെന്നും ഇനി ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഈ നിയമങ്ങള്‍ നടപ്പാക്കേണ്ടി വരുന്ന സംസ്ഥാനങ്ങളിലെ 16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

പാര്‍ലമെന്റില്‍ ഭൂരിപക്ഷം വിജയിച്ചു. ഇനി ജുഡീഷ്യറിക്കും അപ്പുറം ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഈ നിയമങ്ങള്‍ നടപ്പാക്കേണ്ടിവരുന്ന സംസ്ഥാനങ്ങളിലെ 16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ്.

മൂന്നു മുഖ്യമന്ത്രിമാര്‍ (പഞ്ചാബ്/കേരളം/ബംഗാള്‍) പൗരത്വ ഭേദഗതി ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ നോ പറഞ്ഞുകഴിഞ്ഞു. മറ്റുള്ളവര്‍ക്കു നിലപാട് വ്യക്തമാക്കാനുള്ള സമയമാണിത്.’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ഇതുവരെ ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്.

Advertisment