ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലെ വേഗവും ദൃശ്യ സംയോജനത്തിലെ മികവും ;ടെലിവിഷന്‍ ക്യാമറമാന്‍ പ്രതീഷിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയത് ജോലിയിലെ ആത്മാര്‍ത്ഥത തന്നെ

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Tuesday, February 12, 2019

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറമാന്‍ എം പ്രതീഷിന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നഷ്ടമായത് മികച്ച മാധ്യമ പ്രവര്‍ത്തകനെ. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലെ വേഗവും ദൃശ്യ സംയോജനത്തിലെ മികവുമാണ് പ്രതീഷിനെ മറ്റു ക്യമാറാമാന്‍മാരില്‍ നിന്നും വ്യത്യസ്തമാക്കിയത്.

കണ്ണൂരിലെ പ്രദേശിക ചാനലിന്റെ ഭാഗമായാണ് പ്രതീഷ് മാധ്യമ പ്രവര്‍ത്തരംഗത്ത് സജീവമാകുന്നത്. 2007ല്‍ ഇന്ത്യാവിഷനില്‍ ക്യാമറമാന്യി. തുര്‍ന്ന് ഇന്ത്യാവിഷന്റെ പ്രവര്‍ത്തനം നിലച്ചതോടെ റിപ്പോര്‍ട്ടര്‍ ടി.വിയിലേക്കു പോയി. 2012 മുതലാണ് മാതൃഭൂമി ന്യൂസില്‍ ചേരുന്നത്. ഒന്നര പതിറ്റാണ്ടോളം ദൃശ്യമാധ്യമ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന പ്രതീഷ് ഏറെക്കാലവും ജോലി ചെയ്തത് കണ്ണൂരിലായിരുന്നു.

വളപട്ടണത്തിനു സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് പ്രതീഷ് മരിച്ചത്. പരേതനായ നാരായണന്‍- നാരായണി മണിയമ്പാറ ദമ്പതികളുടെ മകനാണ്. ഭാര്യ ഹേഷ്മ

×