Advertisment

പ്രതിഷേധ സംഗമം; ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: വാളയാർ, മാവോവാദി വ്യാജ ഏറ്റുമുട്ടൽ കൊല, അന്യായമായ യു.എ.പി.എ ചുമത്തൽ എന്നിവയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിറണായി വിജയനെ വിചാരണ ചെയ്ത് ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

Advertisment

publive-image

വിക്ടേറിയ കോളേജ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം ജില്ല വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം ഉദ്ഘാടനം ചെയ്തു.നിരന്തരമായ സംഭവ വികാസങ്ങളിലൂടെ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരാജയം വെളിവാകുകയാണ്.

അന്യായമായി യു.എ.പി.എ ചുമത്തപ്പെട്ട കോഴിക്കോട്ടെ യുവാക്കൾക്ക് ജാമ്യം നിഷേധിക്കപ്പെട്ടത് യു.എ.പി.എ ചുമത്തിയതിനനുകൂലമായി പോലീസ് കോടതയിൽ നിലപാടെടുത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വിക്ടോറിയ കോളേജ് യൂണിറ്റ് സെക്രട്ടറി നഹ് ല അധ്യക്ഷത വഹിച്ചു.അബ്ദുൽ സമദ്, ത്വാഹ, ഷബ്നം എന്നിവർ സംസാരിച്ചു.

Advertisment